കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ‘ദി ഹിന്ദു’ അഭിമുഖത്തിലെ പരാമർശത്തിന് മറുപടിയുമായി പി.വി അൻവർ എംഎൽഎ. മലപ്പുറം ജില്ലയെ വലിയ ക്രിമിനൽ ജില്ലയായി ചിത്രീകരിക്കുന്നുവെന്ന് അൻവർ പറഞ്ഞു. ആർഎസ്എസുമായി ചേർന്ന് മുഖ്യമന്ത്രി ഒരു സമുദായത്തെ അപരവത്കരിക്കാൻ ശ്രമിക്കുന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു. മാമി തിരോധനക്കേസുമായി ബന്ധപ്പെട്ട് നടന്ന വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അൻവർ.
എന്തുകൊണ്ട് കേരളത്തിലെ മറ്റ് മാധ്യമങ്ങൾക്ക് മുഖ്യമന്ത്രി അഭിമുഖം നൽകിയില്ലെന്ന് അൻവർ ചോദിച്ചു. എന്ത് കൊണ്ടാണ് ഹിന്ദു പത്രത്തിന് അഭിമുഖം നൽകിയതെന്നും ഉദ്ദേശം വേറെയാണെന്നും പിവി അൻവർ കുറ്റപ്പെടുത്തി. മലപ്പുറത്ത് സ്വർണം പിടിക്കുന്നതുകൊണ്ട് മലപ്പുറത്തുകാർ സ്വർണം കടത്തുന്നുവെന്നല്ല പിടിക്കപ്പെട്ടവന്റെ പാസ്‌പോർട്ട് വേരിഫൈ ചെയ്ത് ഏത് ജില്ലാക്കാരാനാണെന്ന് കണ്ടെത്തണം. അതിന് പകരം ഒരു സമുദായത്തെ അടിച്ചേൽപ്പിക്കുകയാണെന്ന് അൻവർ പറഞ്ഞു.
ഹിന്ദുത്വ ശക്തികളെ നേരിടുന്നത് സിപിഎം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത് എന്നാൽ പക്ഷേ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് അൻവർ ചോദിച്ചു. അവിടെയാണ് പ്രശ്‌നം. മലപ്പുറം ജില്ല സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിമിനൽ സംഘത്തിന്റെ കേന്ദ്രമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്ന് പിവി അൻവർ പറഞ്ഞു. ചോദ്യമുണ്ടാകുമെന്നും. സദുദ്ദേശമാണോ ദുരുദേശമാണോയെന്ന് അൻവർ ചോദിച്ചു. ഈ പോക്ക് ശരിയായ രീതിയിലുള്ള കേസല്ല. ഇതാണ് ഇവിടെ ചോദ്യചെയ്യപ്പെടുന്നതെന്ന് പിവി അൻവർ പറഞ്ഞു.
സിപിഎമ്മുമായി അകന്ന ശേഷം അൻവർ ഇന്നലെ മലപ്പുറത്ത് ആദ്യ പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് ജനങ്ങളാണ് പരിപാടിയിലേക്ക് ഒഴുകിയെത്തിയത്. ജനങ്ങളോട് കൂടി ആലോചിച്ച ശേഷമേ പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യം തീരുമാനിക്കൂവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.