കമ്പം ചുരം,, നിറയെ അതിമനോഹരമായ കാഴ്ചകളാണ്. കുമളി മുതൽ ലോവർക്യാമ്പ് വരെ ഇറക്കമാണ്.. മുല്ലപ്പെരിയാർ ഡാമിൽ നിന്നും വെള്ളം കൊണ്ടു പോകുന്ന വലിയ പെൻസ്റ്റോക്ക് പൈപ്പുകളും താഴെ തേനി ജില്ലയുടെ വിശാലമായ കാഴ്ചകളും ചുരം ഇറങ്ങുമ്പോൾ നമുക്ക് കാണാം..ചുരം ഇറങ്ങി ചെല്ലുന്നത് തമിഴ്നാടിന്റെ ഭാഗമായ ലോവർക്യാമ്പിലേക്കാണ്..ആ സ്ഥലം നിറയെ കുരങ്ങന്മാരാണ്.വഴിയരിയിൽ ജമന്തി പൂക്കൾ മുതൽ മുന്തിരി വരെയാണ് കൃഷി.. എല്ലാത്തിനും മുല്ലപ്പെരിയാർ ഡാമിലെ വെള്ളം ആണ്..
കമ്പത്തെ മുന്തിരി തോട്ടങ്ങൾ കണ്ടാൽ ആദ്യം ഓർമ്മ വരുന്നത് മോഹൻലാലും ശാരിയുമായിരിക്കും.. സോളമൻ സോഫിയയെ രാപ്പാർക്കാൻ ക്ഷണിച്ചത് ഇതേ മുന്തിരി തോട്ടത്തിലേക്ക് തന്നെയാണ്.. അത്രയ്ക്ക് മനോഹരമാണിവിടം..
ഇവിടെ എത്തിയാൽ ഏതൊരാൾക്കും ” ഉത്തമഗീതം പാടാൻ തോന്നും. .. കാലപ്പഴക്കത്തിന്റെ തരത്തിൽ വൈനുകൾ പല റാക്കുകളിൽ അടുക്കി വെച്ചിരിക്കുന്നത് കാണാം.. പഴകുന്തോറും വീര്യം കൂടുന്ന ഒന്നാണല്ലോ വീഞ്ഞ്..
തോട്ടത്തിൽ നിറയെ മുന്തിരി കുലകൾ.. അവിടെ ഒരു കസേരയിൽ ഇരിക്കുന്ന തമിഴ് അക്ക മുന്തിരി പറിച്ചാൽ 500 രൂപ ഫൈൻ ആണ്. മുന്തിരി കുലകൾ പോലെ തന്നെ അവിടെ അരികിലുള്ള ജമന്തി പാടവും അതിമനോഹരമായ കാഴ്ചയാണ്. കഷ്ടപ്പെടുവാനുള്ള അവരുടെ മനസ്സും ശരീരവും ആണ് ഈ പാടങ്ങളെ ഇത്രയ്ക്ക് മനോഹരമാക്കി വെച്ചിരിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഒരു വിനോദസഞ്ചാരിക്കും നിരാശയോടെ മടങ്ങേണ്ടതായി വരില്ല. കാരണം അത്രത്തോളം കാഴ്ചകളാണ് ഇവിടെ അവരെ കാത്തിരിക്കുന്നത്. മുന്തിരിക്കുല പഴുത്ത ഗന്ധം ഒരു പ്രേത്യേക അനുഭൂതി തന്നെ പകരും
Story Highlights ;