തിരുവിതാംകൂർ രാജഭരണ കാലഘട്ടത്തിൽ ഇന്ന് നമ്മൾ കാണുന്ന കൊല്ലം ചെങ്കോട്ട പാത ഇല്ല.. അക്കാലത്ത് കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്കുള്ള പ്രധാന പാതയായിരുന്നു പത്തനാപുരം -ചാലിയക്കര-നാഗമല വഴി ചെങ്കോട്ടയിലേക്കുള്ള ഈ പാത.. തിരുവിതാംകൂർ രാജാക്കന്മാരാണ് ഒരു നാലടി വീതിയിൽ ഈ പാത അക്കാലത്ത് നിർമ്മിച്ചത് .. ഘോരവനം വെട്ടിത്തെളിച്ച് ഒരു പാത നിർമ്മിക്കുക അത്ര എളുപ്പമുള്ള ജോലിയായിരുന്നില്ല.. വളഞ്ഞുപുളഞ്ഞ പൊട്ടിപ്പൊളിഞ്ഞ റോഡുകളും ആനയുടെ ചിന്നം വിളിയും ചിലയിടങ്ങളിൽ സൂര്യപ്രകാശം പോലുമേൽക്കാത്തത്ര നിബിഡമായ വനങ്ങളും ഇവിടെ ഉണ്ട്. പുറംലോകവുമായി ഇവിടെയുള്ള ആളുകൾക്ക് ആകെയുള്ള ബന്ധമാണ് ഒരു ബസ്..
പണ്ടെങ്ങോ ടാർ ചെയ്തതിന്റെ സ്മരണയെന്നോണം,കുറച്ച് ഉരുളൻ കല്ലുകൾ മാത്രമാണ് അവശേഷിക്കുന്നത്..
എസ്റ്റേറ്റ് തൊഴിലാളികൾക്ക് താമസിക്കാനുള്ള ലയങ്ങൾ അങ്ങ് കുറവന്താവളത്ത് ആണ്.
ഇരുവശത്തും വനം.. അങ്ങ് അകലെയായി അമ്പനാട് മലകളുടെ താഴ്വാരം കാണാൻ സാധിക്കും. കണ്ണെത്താ ദൂരത്തോളം വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴി.. ആനയും കാട്ടുപോത്തും ഉൾപ്പെടെ നിരവധി വന്യജീവികളുടെ വിഹാരകേന്ദ്രമാണ് ഇവിടം.. ..കൊല്ലം ജില്ലയിൽ,അധികമാർക്കും അറിയാത്ത ഒരു സ്ഥലമാണ് കുറവന്താവളം..
ചാലിയെക്കര,മാമ്പഴത്തറ തുടങ്ങിയ സമീപപ്രദേശങ്ങൾക്ക് അടുത്തായി കാടിനു നടുവിലുള്ള ചെറിയൊരു ഗ്രാമം.. ഗ്രാമവാസികൾക്കായി ആണ് പത്തനാപുരം ഡിപ്പോ മുടങ്ങാതെ ബസ് സർവീസ് നടത്തുന്നത്. ഒരു വെയിറ്റിംഗ് ഷെഡ്, ഒരു പലചരക്ക് കട, ഒരു പോസ്റ്റ്ആപ്പീസ്..ഇതാണ് കുറവന്താവളം.. മൊബൈൽ റേഞ്ച് പോലുമില്ലാത്ത ഒരു ഉൾനാടൻ കുഗ്രാമം ആണ് ഇത്..
story highlight; kuruvanthalam