അടുത്തിടെയാണ് നടൻ ജയം രവിയും ഭാര്യ ആർതിയുമായി വേർപിരിയുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിനെത്തുടർന്ന് വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അതിനിടയിൽ തന്റെ ഭാഗം വ്യക്തമാക്കി കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജയം രവിയുടെ ഭാര്യ ആർതി രവി.
View this post on Instagram
ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആർതി വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. തന്റെ നിശബ്ദത ബലഹീനതയുടെയോ കുറ്റബോധത്തിൻ്റെയോ ലക്ഷണമല്ലെന്ന് ഊന്നിപ്പറയുകയാണ് ആരതി. സത്യം മറച്ചുവെക്കാൻ എന്നെ മോശമായി ചിത്രീകരിക്കുകയാണ്. പക്ഷേ നിയമവ്യവസ്ഥയിൽ ഞാൻ വിശ്വസിക്കുന്നു എന്നും ആർതി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.
ഈ വിഷയത്തിൽ ഞാൻ ഇപ്പോഴും ഒരു സ്വകാര്യ സംഭാഷണം പ്രതീക്ഷിക്കുന്നു, എന്നാൽ അത് ഇതുവരെ നിഷേധിക്കപ്പെട്ടിരിക്കുന്നു എന്നും ആർതി കുറിപ്പിലൂടെ വ്യക്തമാക്കി. 15 വർഷം മുൻപാണ് ജയം രവിയും ആർതിയും വിവാഹിതരായത്.
STORY HIGHLIGHT: aarti ravi clarifies her statement on divorce with jayam ravi