Travel

സിക്കിമിലെ ഗാങ്ടോക്ക് എന്ന മനോഹരമായ സ്ഥലത്തെക്കുറിച്ച് അറിയണം

പ്രകൃതിയാൽ കുളിച്ചൊരുങ്ങി നിൽക്കുന്ന സുന്ദര പ്രദേശം ആണ് സിക്കിമിലെ ഗാങ്ടോക്ക്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ കൊടുമുടിയായ കാഞ്ചൻജംഗ സ്ഥിതി ചെയ്യുന് ഇടം( സിക്കിം,നേപ്പാൾ). നിമിഷനേരം കൊണ്ട് മാറിമറിയുന്ന ഭൂപ്രകൃതി. എടുത്തുപറയേണ്ടത് അവിടുത്തെ കാലാവസ്ഥ തന്നെയാണ്. പുറത്തേക്ക് നോക്കുമ്പോൾ നല്ല വെയിൽ ആണെങ്കിലും പെട്ടന്നാണ് മഴ പെയ്യുന്നതു. മഴ കഴിഞ്ഞാൽ പെട്ടന്ന് പിന്നേം വെയിൽ. വെയിൽ ആണല്ലോ എന്ന് കരുതി ഇരിക്കുമ്പോൾ ദാ വരുന്നു നല്ല കോടമഞ്ഞു. ഒന്നും ഉറപ്പിക്കാൻ പറ്റാത്ത ഒരു കാലാവസ്ഥയാണ്.

എയർപോർട്ടിൽ നിന്നും ഗാങ്ടോക്കിലേക്ക് പോകുന്നത് ടീസ്റ്റാ നദിക്കരികിലൂടെയാണ്. അവിടുത്തെ ഏറ്റവും നീളം കൂടിയ നദിയാണ് ടീസ്റ്റാ. ഒരല്പം പേടിപ്പെടുത്തുന്ന യാത്രയാണ് അത്. വളവും തിരിവും കൊക്കകളും വെള്ളത്തിന് അടുത്തെത്തുമ്പോൾ അതിന്റെ ശക്തിയായ ഒഴുക്കും ഒക്കെ കൂടെ പേടിപ്പിക്കുന്ന അന്തരീക്ഷം. ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ ഉണ്ടാകുന്നതും അവിടെയാണ്. അതെല്ലാം താണ്ടി കയറി കയറി എത്തുന്നതാണ് സുന്ദരമായ ഗാങ്ടോക്ക്. മലമുകളിലെ സുന്ദരി എന്നാണ് ഗാങ്ടോക്ക് അറിയപ്പെടുന്നത്. സിക്കിമിന്റെ തലസ്ഥാനം ആണ് ഗാങ്ടോക്ക്. ഗാങ്ടോക്കിനെ ഏറ്റവും വൃത്തിയുള്ള നഗരമായി മിനിസ്ട്രി ഓഫ് ടൂറിസം തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. ഗാങ്ടോക്കിൽ എല്ലാത്തരം ഭക്ഷണവും കിട്ടും. മോമോസും പിന്നെ ആലൂ പൊറോട്ടയും ആണ് അവരുടെ ദേശിയ ഭക്ഷണം എന്ന് തോന്നും. എല്ലായിടത്തും അത് കിട്ടും. തണുപ്പായതുകൊണ്ടായിരിക്കാം ഒന്നും ഉണ്ടാക്കിവെക്കില്ല. പെട്ടന്ന് ഭക്ഷണം കിട്ടില്ല.

നിറയെ വെള്ളച്ചാട്ടങ്ങൾ ആണ് ഗാങ്ടോക്കിൽ.. ബുദ്ധമത വിശ്വാസികളുടെ ജീവകേന്ദ്രം ആണ് ഇവിടെ. ഒരുപാട് മൊണാസ്ട്രികൾ ഇവിടെ കാണാം പറ്റും. തിബറ്റൻ ബുദ്ധിസം, സംസ്കാരം, ഭാഷ, കല, ചരിത്രം എന്നിവ ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ സ്ഥലം കൂടിയാണ് ഗാങ്ടോക്ക്.
വെയിൽ ആണെങ്കിൽ പോലും ഒരുഭാഗത്തൂടെ മഞ്ഞു വരുന്നു. ഞാൻ കണ്ട കോടമഞ്ഞു എല്ലാം മേലെ നിന്നും താഴേക്ക് വരുന്നതായിട്ടാണ്.
Story Highlights ;Sikkim, gangtok