വൃത്തിയാക്കി, വരഞ്ഞ മത്തിയില്‍ മുളക് പൊടി, കുരുമുളക് പൊടി , മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവയും കുറച്ചു വെള്ളവും ചേര്‍ത്ത് പേസ്റ്റ് പരുവമാക്കി നന്നായി പുരട്ടി അര മണിക്കൂര്‍ വെക്കുക. അതിനു ശേഷം മീന്‍ അല്‍പം എണ്ണയില്‍ വറുക്കുക.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് പച്ച മുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ക്കുക. അതിലേക്കു ചുവന്നുള്ളി അരിഞ്ഞത് ചേര്‍ക്കുക.ഉള്ളി വഴന്നു കഴിയുമ്പോള്‍ അതിലേക്കു ഒരു സ്പൂണ്‍ മുളകുപൊടി, കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക. ഒരു ചെറിയ കഷണം കുടംപുളി മൂന്നു സ്പൂണ്‍ വെള്ളത്തില്‍ അലിയിച്ച് അതും ചേര്‍ക്കുക.നന്നായി യോജിപ്പിച്ചുകഴിയുമ്പോള്‍ തേങ്ങാ പാല്‍ ചേര്‍ത്ത് ഇളക്കുക. ചൂടായി കഴിയുമ്പോള്‍ വാങ്ങി വെക്കുകവാഴയില വാട്ടി എടുത്ത്, അതില്‍ ഒരു സ്പൂണ്‍ ഈ മസാല വെച്ച് അതിന്റെ മുകളില്‍ രണ്ടു മീന്‍ വെച്ച് അതിന്റെ മുകളില്‍ ഒരു സ്പൂണ്‍ മസാല കൂടി വെച്ച് കുറച്ചു കറിവേപ്പില മുകളില്‍ വിതറിയിടുക.ഇല നന്നായി മടക്കി വാഴ നാരു കൊണ്ട് കെട്ടുക. ഒരു തവയില്‍ എണ്ണ പുരട്ടി മീന്‍ അതില്‍ വെച്ച് ഇരു വശവും നന്നായി വേവുന്നത് വരെ ചുട്ടെടുക്കുക.