Kozhikode

കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ രോ​ഗി മരിച്ച സംഭവം; വ്യാജ ഡോക്ടർ പിടിയിൽ

കോഴിക്കോട്: ഫറോക്ക് കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ രോ​ഗി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർ പിടിയിൽ. ചികിത്സിച്ച അബു എബ്രഹാം ലൂക്ക എന്നയാളാണ് പിടിയിലായത്. ബിരുദമില്ലാതെയാണ് ഇയാൾ ജോലി ചെയ്തിരുന്നത്.

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ വിനോദ് കുമാർ എന്നയാള്‍ ഈ മാസം 23നാണു മരിച്ചത്. ആശുപത്രിയിലെ ആർഎംഓ അബു അബ്രഹാം ലുക്ക്‌ ആയിരുന്നു വിനോദ് കുമാറിന് ചികിത്സ നൽകിയത്.

എന്നാൽ പിന്നീട് വിനോദിന്റെ മകൻ ഡോക്ടർ അശ്വിൻ നടത്തിയ അന്വേഷണത്തിലാണ് ചികിത്സിച്ച അബു എംബിബിഎസ് പാസായിട്ടില്ലെന്ന് മനസ്സിലായത്.

കഴിഞ്ഞ അഞ്ച് വർഷമായി ഈ ആശുപത്രിയിൽ ആർ.എം.ഒ. ആണ് അബു എബ്രഹാം ലൂക്ക്. പരാതിയെത്തുടർന്ന് ആർ.എം.ഒ. സ്ഥാനത്തുനിന്ന് ഇയാളെ മാറ്റി.