Recipe

കുറുകിയ ചാറോടു കൂടിയ നാടൻ ബീഫ് കറി!!

ബീഫ് ചെറിയ കഷ്ണങ്ങള്‍ ആക്കിയത് – 1 കിലോ
സവാള – വലുത് 3 എണ്ണം
വെളുത്തുള്ളി -3 എണ്ണം
പച്ചമുളക് – 7 എണ്ണം
തക്കാളി- 3 എണ്ണം
ഇഞ്ചി – 1 എണ്ണം
കറിവേപ്പില – 5 തണ്ട്
മുളകുപൊടി, മല്ലിപൊടി, മഞ്ഞള്പൊടി, മീറ്റ് മസാല- -2 ടേബിള്‍ സ്പൂണ്‍ വീതം
പട്ട, ഗ്രാമ്പൂ, ഏലക്ക, കറുകയില ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 5 ടേബിള്‍ സ്പൂണ്‍
വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

ബീഫ് നന്നായി കഴുകിയതിന് ശേഷം വെള്ളം ഊറുന്നത് വരെ വെക്കുക. ആദ്യം തന്നെ ഏഴാമത്തെ ചേരുവകള്‍ ചൂടാക്കി പാത്രത്തില്‍ മാറ്റിവെക്കുക. കുക്കറില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ പട്ട, ഗ്രാമ്പു, ഏലക്ക, കറുകയില എന്നിവ ഇട്ട് ഇളക്കുക. പൊട്ടി തുടങ്ങുമ്പോള്‍ ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. നന്നായി മൂത്ത് കഴിയുമ്പോള്‍ ചെറുതായി അരിഞ്ഞുവെച്ച സവാള ചേര്‍ക്കുക.ഇത് നന്നായി വഴന്നു കഴിയുമ്പോള്‍ മൂപ്പിച്ചു വെച്ച പൊടികള്‍ എല്ലാം ഇട്ട് ഒന്നുകൂടി വഴറ്റി ബീഫും അതിനൊപ്പം തക്കാളിയും കറിവേപ്പിലയും ഉപ്പും ചേര്ത്ത് വീണ്ടും വഴറ്റുക. ആവശ്യത്തിന് വെള്ളെ ചേര്‍ത്ത് കുക്കറില്‍ മൂടി വെച്ചതിന് ശേഷം മൂന്ന് വിസില്‍ ഊതിയതിന് ശേഷം അടുപ്പില്‍ നിന്നും ഇറക്കാം- നാടന്‍ ബീഫ് കറി റെഡി!