വെളുത്തുളളി -10
ഇഞ്ചി –
ചിക്കെൻ -1 കിലോ
മഞ്ഞൾപ്പൊടി -½ tpn
മുളക് പൊടി – 3tbpn
കുരുമുളക് പൊടി -1tpn
ഗരം മസാല – 1tpn
ഉപ്പ് -1tpn
പെരും ജീരകം -1tpn
ചില്ലി ഫ്ലൈക്‌സ് -1tpn
അരിപ്പൊടി -1tbpn
കോൺ ഫ്ലോർ – 1 tbpn
വിനാഗിരി -1tbpn
വെളിച്ചെണ്ണ
പച്ചമുളക് -1
കറിവേപ്പില
ആദ്യം 10 വലിയ അല്ലി വെളുത്തുള്ളി,ഒരു മീഡിയം വലിപ്പമുള്ള ഇഞ്ചി അരിഞ്ഞത് എന്നിവ ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക..ഇത് നല്ല പേസ്റ്റ് ആക്കി അരച്ചെടുക്കണം. ഇനി ഒരു കിലോ ചിക്കെൻ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക..ഒരു ഫോർക് വെച്ച് ചിക്കെൻ എല്ലാം ഒന്ന് കുത്തി കൊടുക്കുക..ഇനി ഈ ചിക്കനിലേക്ക് അരച്ച് വെച്ച ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഇനി ഇതിലേക്ക് ½ ടീസ്പൂൺ മഞ്ഞൾപ്പൊടി,3 ടേബിൾസ്പൂൺ കാശ്മീരി മുളക് പൊടി,1 ടീസ്പൂൺ മുളകു പൊടി,1 ടീസ്പൂൺ ഗരം മസാല,1 ടീസ്പൂൺ ഉപ്പ്,1 ടീസ്പൂൺ പെരും ജീരകം ചതച്ചത്,1 ടീസ്പൂൺ ചില്ലി ഫ്ലൈക്‌സ്,1 ടേബിൾസ്പൂൺ അരിപ്പൊടി,1 ടേബിൾസ്പൂൺ കോൺ ഫ്ലോർ,1 ടേബിൾസ്പൂൺ വിനാഗിരി എന്നിവ ചേർത്ത് നന്നായി കൈ വെച്ച് മിക്സ് ചെയ്യുക.മസാല നന്നായി തേച്ചു പിടിപ്പിച്ച ശേഷം ഇത് 2 മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കുക. ഇനി ചിക്കെൻ ഫ്രൈ ചെയ്യാനുള്ള എണ്ണ ഒരു പാനിൽ ചൂടാക്കുക..നന്നായി ചൂടായ എണ്ണയിലേക്ക് ചിക്കെൻ ബാചുകളായി ഇട്ടുകൊടുക്കാം. 3-4 മിനിട്ട് കഴിയുമ്പോൾ ഒരു വശം മറിച്ചിട്ട് കൊടുക്കാം. വീണ്ടും 4 മിനിട്ട് ആവുമ്പോൾ കുറച്ച് കറിവേപ്പില,2 പച്ചമുളക് എന്നിവ എണ്ണയിലേക്ക് ഇടുക. ഇനി ഇത് കോരി മാറ്റാം..ഇങ്ങനെ എല്ലാ ചിക്കെൻ പീസുകളും പൊരിച്ചു കോരാം. നല്ല കിടിലൻ ടേസ്റ്റിൽ ചിക്കെൻ ഫ്രൈ റെഡി.