ചേരുവകൾ
പച്ചരി – 2 കപ്പ്
യീസ്റ്റ് – 1 ടീസ്പൂൺ
തേങ്ങ തിരുമ്മിയത് – 1/2 മുറി
ചോറ് – 1/2 കപ്പ്.
തേങ്ങാവെള്ളം – 1 ഗ്ലാസ്
പഞ്ചസാര – 1 ടേബിൾസ്പൂൺ
ഉപ്പ് – ആവിശ്യത്തിന്
പാകം ചെയ്യുന്ന വിധം
ആദ്യം പച്ചരി നന്നായി കഴുകി വെള്ളം വാർന്നു എടുക്കുക. അതിലേക്കു തേങ്ങ തിരുമ്മിയത്, യീസ്റ്റ്, ചോറ്, തേങ്ങാവെള്ളം, പഞ്ചസാര എന്നിവ ചേർത്ത് യോജിപ്പിച്ച് 4 മണിക്കൂർ അടച്ചു വയ്ക്കുക.അതിനു ശേഷം എല്ലാം കൂടി മിക്സിയിൽ അരച്ചെടുക്കുകഇത് 2 മണിക്കൂർ വയ്ക്കുക അപ്പോൾ മാവ് നന്നായി പൊങ്ങി വരുംശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് അപ്പച്ചട്ടി വച്ച് പാലപ്പം ചുട്ടെടുക്കുക.