പായസങ്ങളുടെ പട്ടികയിലെ അടപ്രഥമനും സേമിയയും പാലടയും ഒക്കെ കഴിച്ച് മടുത്തവരാണ് നിങ്ങളെങ്കില്‍ തയ്യാറാക്കാവുന്ന ഒരു അടിപൊളി വിഭവമാണ് പരിപ്പ് പായസം. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവമാണിത്. പരിപ്പ് പായസം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
പരിപ്പ് പായസം തയ്യാറാക്കുന്നതിനായി ആദ്യം ഒരു ഉരുളി ചൂടാക്കി അതിലേക്ക് ചെറുപയര്‍ പരിപ്പ് ഇട്ടു കൊടുക്കുക. അതിന്റെ കളര്‍ മാറി വരുന്നത് വരെ ഒന്ന് നല്ല പോലെ റോസ്റ്റ് ചെയ്ത് എടുക്കണം. ശേഷം ഇത് കുക്കറിലിട്ട് വേവിക്കണം. ഇനി ഇത് വീണ്ടും ഉരുളിയിലേക്കിട്ട് ഇതിലേക്ക് ശര്‍ക്കരപ്പാനി ചേര്‍ത്ത് കൊടുക്കണം. ശേഷം നല്ലതുപോലെ ഇളക്കുക. നല്ലപോലെ ഇതൊന്നു കുറുകി വരുമ്പോള്‍ രണ്ടാം തേങ്ങാപ്പാല്‍ ചേര്‍ത്ത് നല്‍കണം.
ശേഷം നല്ലപോലെ ഇളക്കി ഒന്നുകൂടി കുറുക്കുക. ഇനി തേങ്ങയുടെ ഒന്നാം പാല്‍ കൂടി ചേര്‍ത്ത് നല്ലപോലെ ഇളക്കുക. അടുത്തതായി ചേര്‍ക്കേണ്ടത് ചുക്ക്, ഏലക്ക എന്നിവ ചേര്‍ത്ത് പൊടിച്ചെടുത്തതാണ്. അവസാനം നെയ്യില്‍ വറുത്തെടുത്ത തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും കൂടി ചേര്‍ത്ത് കൊടുത്താല്‍ നല്ല രുചികരമായ പരിപ്പ് പായസം തയ്യാര്‍.
STORY HIGHLIGHTS: Parippu Payasam Recipe