Recipe

നാലുമണിക്ക് ചായക്കൊപ്പം ചിക്കന്‍ സ്‌നാക്ക് ആയാലോ? പത്ത് മിനിറ്റില്‍ സംഭവം റെഡി

വൈകുന്നേരം ചായ കുടിക്കുമ്പോള്‍ എന്തെങ്കിലും ഒന്ന് വേണമല്ലേ സൈഡില്‍ കഴിക്കാനായിട്ട്? എന്നും വടയും പഴംപൊരിയും ഒക്കെ കഴിച്ച് മടുത്തെങ്കില്‍ ചിക്കന്‍ കൊണ്ട് ഒരു അടിപൊളി സ്‌നാക്ക് നമുക്ക് തയ്യാറാക്കാം. വളരെ എളുപ്പത്തില്‍ വീട്ടിലുള്ള ചേരുവകള്‍ മാത്രം മതി ഇത് തയ്യാറാക്കി എടുക്കാന്‍. എങ്ങനെയാണ് ഈ ചിക്കന്‍ സ്‌നാക്ക് തയ്യാറാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

  • ചിക്കന്‍
  • എണ്ണ
  • വെളുത്തുള്ളി
  • സവാള
  • ക്യാപ്‌സിക്കം
  • കുരുമുളകുപൊടി
  • ബ്രഡ്
  • മുട്ട

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ഈ ചൂടായ എണ്ണയിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി, സവാള, ആവശ്യത്തിനു ഉപ്പ്, ക്യാപ്‌സിക്കം എന്നിവ നല്ലപോലെ വഴറ്റുക. ശേഷം ഉപ്പും കുരുമുളകും ഇട്ട് വേവിച്ച് അരച്ചെടുത്ത ചിക്കന്‍ കൂടെ ഇതിലേക്ക് ചേര്‍ക്കുക. ഇനി അല്‍പം കുരുമുളകുപൊടി കൂടി ചേര്‍ക്കുക. ശേഷം ഇതിലേക്ക് രണ്ട് സ്പൂണ്‍ മൈദ, കുറച്ച് പാല് എന്നിവ ചേര്‍ത്ത് നല്ലപോലെ ഒന്ന് കുറുക്കിയെടുക്കുക.

ഇനി ചെയ്യേണ്ടത് ഒരു ബ്രെഡ് എടുത്ത് അതിന്റെ ബ്രൗണ്‍ സൈഡ് എല്ലാം മുറിച്ച് മാറ്റിയശേഷം നമ്മള്‍ തയ്യാറാക്കി വച്ചിരിക്കുന്ന ചിക്കന്‍ അതിന്റെ പുറത്തോട്ട് പരത്തിവെയ്ക്കുക. വീണ്ടും മറ്റൊരു ബ്രഡ് കൂടി അതിന് മുകളില്‍ വെയ്ക്കണം. ശേഷം ഇത് കുറുകെ രണ്ടായി മുറിക്കുക. ഇനി ഇത് ഒരു മുട്ടയിലേക്ക് മുക്കി വീണ്ടും ബ്രെഡിന്റെ പൊടിയില്‍ ഇട്ട് നല്ലപോലെ ഒന്ന് പൊതിഞ്ഞെടുത്ത്, നല്ല ചൂടായ വെളിച്ചെണ്ണയിലേക്ക് ഇട്ട് നല്ലപോലെ പൊരിച്ചെടുക്കുക. വൈകുന്നേരം ചായയ്‌ക്കൊപ്പം കഴിക്കാവുന്ന ഒരു അടിപൊളി സ്‌നാക്ക് റെഡി.

STORY HIGHLIGHTS: Chicken Snack Recipe