അൽപ്പം മലർ ഉണ്ടെങ്കിൽ കിടിലൻ രുചിയിൽ മസാല പൂരി വീട്ടിൽ തയ്യാറാക്കാം.
ആവശ്യമുള്ള ചേരുവകൾ
- കടലപരിപ്പ് –
- എണ്ണ – 2 ടേബിൾസ്പൂൺ
- പച്ചമുളക് – 3
- സവാള – 2
- മല്ലിയില – ആവശ്യത്തിന്
- കാശ്മീരിമുളകുപൊടി – അര ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- നാരങ്ങ – അരമുറി
- മലർ –
തയ്യാറാക്കുന്ന വിധം
കടലപരിപ്പ് പൊടിച്ചെടുക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് 2 ടേബിൾസ്പൂൺ എണ്ണ ചേർത്ത് പച്ചമുളക് വറുത്ത് മാറ്റുക അതേ എണ്ണയിൽ ചെറുതായി അരിഞ്ഞ സവാള, മല്ലിയില എന്നിവ ചേർത്ത് വറുക്കുക. ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ നീര് ചേർത്തിളക്കി യോജിപ്പിക്കുക. ശേഷം കാശ്മീരിമുളകുപൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കുക. ഇടത്തരം തീയിൽ ആവശ്യത്തിന് മലർ ചേർത്ത്, ഒപ്പം കടല പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കുക. അടുപ്പണച്ച് മുകളിൽ പച്ചമുളക് വറുത്തത്, സവാള ചെറുതായി അരിഞ്ഞതും, മല്ലിയിലയും ചേർത്ത് കഴിച്ചു നോക്കൂ.
STORY HIGHLIGHT: masala puri