വൈകുന്നേരങ്ങളില്‍ ഒരു സ്‌നാക്ക് കഴിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ തയ്യാറാക്കാവുന്ന ഒരു അടിപൊളി വിഭവമാണ് നമ്മള്‍ ഇന്ന് പരിചയപ്പെടാന്‍ പോകുന്നത്. ചിക്കന്‍ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്, ചിക്കന്‍ ചീസ് ബോള്‍. വളരെ ടേസ്റ്റി ആയിട്ടുള്ള ഈ വിഭവം വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയും. ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- ബ്രഡ്
- ചിക്കന്‍
- ബോണ്‍ലെസ് ചിക്കന്‍
- മഞ്ഞള്‍പ്പൊടി
- മുളകുപൊടി
- കുരുമുളകുപൊടി
- ചീസ്
- മുട്ട
- എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു ബ്രഡ് എടുത്ത് അതിന്റെ നാല് ബ്രൗണ്‍ ഭാഗങ്ങളും കട്ട് ചെയ്ത് മാറ്റി ബാക്കി ഭാഗം വെള്ളത്തില്‍ മുക്കി അതിനെ നല്ലപോലെ പിഴിഞ്ഞെടുക്കുക. കട്ട് ചെയ്ത് മാറ്റിയ ബ്രെഡിന്റെ സൈഡ് ഒരു മിക്‌സിയിലിട്ട് പൊടിച്ചെടുക്കുകയും വേണം. ശേഷം മിക്‌സിയുടെ ജാറിലേക്ക് പിഴിഞ്ഞ് എടുത്തു വച്ചിരിക്കുന്ന ബ്രഡ്, ബോണ്‍ലെസ് ചിക്കന്‍, മഞ്ഞള്‍പ്പൊടി, മുളകുപൊടി, കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നല്ലപോലെ ഒന്ന് അരച്ചെടുത്ത ശേഷം അരമണിക്കൂര്‍ നേരത്തേക്കു മാറ്റിവയ്ക്കുക. ഈ സമയത്ത് ചീസ് എടുത്ത് അതിനെ ക്യുബായി കട്ട് ചെയ്ത ശേഷം നമ്മള്‍ തയ്യാറാക്കി മാറ്റിവെച്ചിരിക്കുന്ന ചിക്കന്റെ അരപ്പിന്റെ നടുക്കായി ഇത് വെച്ച് ആ മിശ്രിതം കൊണ്ട് ചീസിനെ ഒരു ബോള്‍ പരുവത്തില്‍ മൂടി എടുക്കുക.
ശേഷം ഒരു മുട്ട കലക്കിയെടുത്ത് ഈ ഉരുട്ടി വെച്ചിരിക്കുന്ന ചീസിനെ ആദ്യം മുട്ടയില്‍ മുക്കി ഷേഷം ബ്രഡിന്റെ പൊടിയിലിട്ട് നല്ലപോലെ ഒന്ന് പെരട്ടിയെടുത്ത ശേഷം എണ്ണയിലിട്ട് പൊരിച്ചെടുക്കുക. ഇത് ഒരു ബ്രൗണ്‍ ഗോള്‍ഡന്‍ കളര്‍ ആകുമ്പോഴേക്കും എണ്ണയില്‍ നിന്നും എടുത്തുമാറ്റി ടൊമാറ്റോ കെച്ചപ്പിനൊപ്പം കഴിക്കാം. വളരെ രുചികരമായ ചിക്കന്‍ ചീസ് ബോള്‍ ആണിത്.
STORY HIGHLIGHTS: Chicken Cheese Balls Recipe