Recipe

ടൊമാറ്റോ സോസ് കടയില്‍ നിന്ന് വാങ്ങിയാണോ കഴിക്കുന്നത്? ഇനി അത് വേണ്ട വീട്ടില്‍ തന്നെ തയ്യാറാക്കിക്കോളൂ

നമ്മളില്‍ പലരും ടൊമാറ്റോ സോസ് കടയില്‍ നിന്നും വാങ്ങിയാണ് ഉപയോഗിക്കാറ്. എന്നാല്‍ ഇനി മായം കലര്‍ന്നതൊന്നും വാങ്ങി കഴിക്കേണ്ടതില്ല. വീട്ടില്‍ തന്നെ 10 മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ടൊമാറ്റോ സോസ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

  • തക്കാളി
  • വെളുത്തുള്ളി
  • കുരുമുളക്
  • വറ്റല്‍ മുളക്
  • ഗ്രാമ്പൂ
  • പഞ്ചസാര
  • വിനാഗിരി

തയ്യാറാക്കുന്ന വിധം

തക്കാളി കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് അതിലേക്ക് വെളുത്തുള്ളി, കുരുമുളക്, വറ്റല്‍ മുളക്, ഗ്രാമ്പൂ കല്ലുപ്പ് എന്നിവ ചേര്‍ത്ത് ഒരു കുക്കറിലിട്ട് വേവിച്ചെടുക്കുക. ഇതെല്ലാം ഒന്ന് വെന്ത് കഴിയുമ്പോള്‍ ഒരു മിക്‌സിയുടെ ജാറിലേക്ക് ഇട്ട് നല്ലപോലെ ഒരു പേസ്റ്റ് പരുവത്തില്‍ അടിച്ചെടുക്കുക. ശേഷം ഇത് ഒരു അരിപ്പ ഉപയോഗിച്ച് നല്ല പോലെ അരിച്ചെടുക്കുകയും വേണം. ഇനി ചെയ്യേണ്ടത് ഇതിലെ വെള്ളം നല്ലപോലെ വറ്റിച്ചെടുക്കുക എന്നതാണ്.

അതിനായി ഒരു പാന്‍ ചൂടാക്കി അതിലേക്ക് തക്കാളി അടിച്ച് വെച്ചിരിക്കുന്നത് ചേര്‍ത്ത് കൊടുത്ത് നല്ലപോലെ ഇളക്കി, 10 മിനിറ്റ് കൊണ്ട് ഒന്ന് ആവശ്യത്തിന് കുറുക്കി എടുക്കുക. ഈ സമയത്ത് ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര, വിനാഗിരി എന്നിവ ചേര്‍ത്തു കൊടുത്ത് നല്ലപോലെ ഇളക്കുക. രുചികരമായ ടൊമാറ്റോ സോസ് തയ്യാര്‍.

STORY HIGHLIGHTS: Tomato Sauce Recipe