Kerala

ഒക്ടോബർ ആദ്യവാരം മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് | Warning that rain will continue in the first week of October; Yellow alert in three districts today

തിരുവനന്തപുരം: കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന പ്രകാരം ഒക്ടോബർ ആദ്യവാരം കേരളത്തിൽ മഴ തുടരാനാണ് സാധ്യത. ഒക്ടോബർ 3-ാം തിയതിവരെ വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും നാളെയും മറ്റന്നാളും പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.