Kerala

എയർ ഇന്ത്യ ഓഫിസ് അടിച്ചുതകർത്ത കേസ്; മന്ത്രി റിയാസ് കോടതിയിൽ ഹാജരായി | Air India Office Attack: Minister PA Mohammed Riyas Appears in Court

കോഴിക്കോട്: ഡിവൈഎഫ്ഐ സമരത്തെ തുടർന്ന് എയർ ഇന്ത്യ ഓഫിസ് അടിച്ചുതകർത്തതുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് കോഴിക്കോട് കോടതിയിൽ ഹാജരായി. കേസ് തുടർനടപടികൾക്കായി നവംബർ 15ലേക്കു മാറ്റി. 2010ൽ ടിക്കറ്റ് നിരക്ക് ഉയർത്തിയതുമായി ബന്ധപ്പെട്ടു നടന്ന സമരത്തിനു നേതൃത്വം നൽകിയതിന് അന്നു ഡിവൈഎഫ്ഐ നേതൃത്വത്തിലുണ്ടായിരുന്ന റിയാസ്, കല്യാശേരി മുൻ എംഎൽഎ ടി.വി.രാജേഷ് അടക്കമുള്ളവരാണ് കോടതിയിൽ ഹാജരായത്.