കൊച്ചി: ജനാധിപത്യത്തിൽ മാധ്യമസ്വാതന്ത്ര്യം അനിവാര്യമാണെന്ന് ഹൈക്കോടതി. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാകുന്നത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനത്തിലേക്കും സ്വാതന്ത്ര്യത്തിന്റെ തന്നെ നിഷേധത്തിലേക്കും നയിക്കുമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ അമേരിക്കയിലെ അപകട മരണവുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിക്കുന്നതിനു വിലക്കിയതിന് എതിരെ യു ട്യൂബ് ചാനൽ നൽകിയ ഹർജിയിലാണു കോടതിയുടെ വിലയിരുത്തൽ. എന്നാൽ മാധ്യമസ്വാതന്ത്ര്യം പരിപൂർണമല്ലെന്നും ന്യായമായ നിയന്ത്രണങ്ങൾ ഉചിതമായ സാഹചര്യങ്ങളിൽ ഏർപ്പെടുത്താമെന്നും കോടതി പറഞ്ഞു.