India

ജമ്മുകശ്മീരിൽ ഇന്ന് അവസാനഘട്ട വോട്ടെടുപ്പ് | The final phase of voting in Jammu and Kashmir today

ശ്രീനഗര്‍: ജമ്മുകശ്മീരിൽ ഇന്ന് അവസാനഘട്ട വോട്ടെടുപ്പ്. 40 മണ്ഡലങ്ങളാണ് അവസാനഘട്ടത്തിൽ വിധി എഴുതുന്നത്. 23 മണ്ഡലങ്ങൾ ജമ്മു മേഖലയിലും 17 എണ്ണം കശ്മീരിലുമാണ്. 449 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ബന്ദിപ്പോര, ബാരാമുള്ള, കുപ്‌വാര, ജമ്മു, കത്വ, ഉധംപൂർ, സാംബ തുടങ്ങി മണ്ഡലങ്ങളിലാണ് പ്രധാന പോരാട്ടം. 1494 പോളിങ് സ്റ്റേഷനുകൾ ആണ് വോട്ടെടുപ്പിന് തയ്യാറായിരിക്കുന്നത്.