ലെബനിലെ ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു. ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 1000 ത്തിലധികം പേരാണ് കൊല്ലപ്പെട്ടതും 6000 ത്തിലധികം പേര്‍ക്ക് പരിക്കേറ്റതായുമായി ലെബനന്‍ പുറത്തുവിട്ടിരിക്കുന്ന കണക്കുകളെന്ന് വിവിധ വാര്‍ത്ത ഏജന്‍സികള്‍ വെളിപ്പെടുത്തുന്നു. അതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ ഹിസ്ബുള്ള നേതാവായ ഹസന്‍ നസ്‌റല്ലയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഹിസ്ബുള്ളയുടെ കമാന്‍ഡര്‍ നസ്റല്ല കരയുകയും കണ്ണീര്‍ തുടയ്ക്കുകയും ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വീഡിയോ ഷെയര്‍ ചെയ്യുമ്പോള്‍, ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തിന് ശേഷമുള്ള വീഡിയോയാണിതെന്ന് ഉപയോക്താക്കള്‍ അവകാശപ്പെടുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ ഓര്‍ത്ത് നസ്റല്ലയുടെ കണ്ണുനീര്‍.
വൈറലായ പോസ്റ്റ് ഷെയര്‍ ചെയ്യുന്നതിനിടെ ഫേസ്ബുക്ക് ഉപയോക്താവ് എഴുതി, ‘ഒരു ദിവസം ഒരാള്‍ തന്റെ കര്‍മ്മത്തിനുള്ള ശിക്ഷ അനുഭവിക്കണം! ഈ മതമൗലികവാദിയായ മുസ്ലിമിനെ നന്നായി നോക്കൂ! ഇതാണ് ഹിസ്ബുള്ള ഭീകര സംഘടനയുടെ കമാന്‍ഡര്‍ നസ്രല്ല. ഒക്ടോബര്‍ 7-ന് ഇസ്രായേലി ജനത കൊല്ലപ്പെട്ടപ്പോള്‍ അയാള്‍ ഉറക്കെ ചിരിച്ചു! ഇന്ന് ഹിസ്ബുല്ല ഭീകരര്‍ കൊല്ലപ്പെട്ടപ്പോള്‍ അവന്‍ വാവിട്ടു കരയുകയാണ്. ഇന്ന് അവന്‍ തന്റെ ജനങ്ങളുടെ ജീവനുവേണ്ടി കേഴുന്നു.
എന്താണ് സത്യാവസ്ഥ?
വീഡിയോയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസിലാക്കാനായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഒരു വീഡിയോ കാണാന്‍ സാധിച്ചു. ഈ വീഡിയോ 2023 ജൂലൈ 30-ന് ഓറിയന്റ് ന്യൂസ് എന്ന പേരിലുള്ള YouTube ചാനലില്‍ അപ്ലോഡ് ചെയ്തതായി ഞങ്ങള്‍ കണ്ടെത്തി. വീഡിയോയ്ക്കൊപ്പം ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്, ആശൂറാഅ് ദിനത്തില്‍ ഹസ്രത്ത് ഹുസൈനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഹസ്സന്‍ നസ്റല്ല കരയുന്ന പഴയ വീഡിയോയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍, നടത്തിയ അന്വേഷണത്തില്‍ 2022 ഓഗസ്റ്റ് 13-ന് ‘നസീം കര്‍ബലായ്’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ ഈ വീഡിയോ അപ്ലോഡ് ചെയ്തതായി കണ്ടെത്തി. വീഡിയോയ്ക്കൊപ്പം ഇവിടെ നല്‍കിയിരിക്കുന്ന വിവരമനുസരിച്ച് , ഈ വീഡിയോ ആശൂറാ അതായത് മൊഹറം മാസത്തിലേതാണ്. 2022 ഓഗസ്റ്റില്‍ നിരവധി YouTube ചാനലുകളില്‍ അപ്ലോഡ് ചെയ്ത ഈ വൈറല്‍ വീഡിയോ കണ്ടെത്തി. ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്, മുഹറം ദിനത്തില്‍ ഹസ്രത്തിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒരാള്‍ വികാരാധീനനാകുന്നതിന്റെ വീഡിയോയാണിത്.
ഹിസ്ബുള്ളയുടെ ഡ്രോണ്‍ സേനയുടെ തലവന്‍ മുഹമ്മദ് സുരൂര്‍ ഉള്‍പ്പെടെ 92 പേര്‍ ലെബനനിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സമീപകാല റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കിടയില്‍ ഹസന്‍ നസ്റല്ല ഇങ്ങനെ കരയുന്ന ഒരു വീഡിയോയും മാധ്യമങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ലെന്നും മനസിലാക്കുന്നു. ഇപ്പോള്‍ വ്യാജ പോസ്റ്റ് ഷെയര്‍ ചെയ്ത ഫേസ്ബുക്ക് ഉപയോക്താവ് അലിഗഢ് നിവാസിയാണെന്ന് ഞങ്ങള്‍ കണ്ടെത്തി. ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റല്ലയുടെ വീഡിയോ വൈറലായത് 2022 മുഹറം കാലത്തെതാണെന്ന് കണ്ടെത്തി. ലെബനനിലെ ഇസ്രായേല്‍ ആക്രമണവുമായി ബന്ധപ്പെടുത്തി പഴയ വീഡിയോകള്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.