Celebrities

നിഖിലയെ നൃത്തം പഠിപ്പിച്ച് അഞ്ജലി ഹരി; നായികയെക്കാൾ ഭംഗിയുള്ള കൊറിയോഗ്രാഫറെന്ന് ആരാധകർ- choreographer anjali hari

ദേവരാഗത്തിലെ 'ശശികല ചാർത്തിയ ദീപാവലയം' എന്ന സൂപ്പർഹിറ്റ് ഗാനത്തിനു വേണ്ടിയായിരുന്നു അഞ്ജലി കൊറിയോഗ്രഫി ചെയ്തത്

വിഷ്ണു മോഹൻ സംവിധാനം ചെയ്ത കഥ ഇന്നു വരെ എന്ന ചിത്രത്തിൽ നിഖില വിമലിനു വേണ്ടി നൃത്തച്ചുവടുകൾ ഒരുക്കി അഞ്ജലി. ഇതിലൂടെ മിനി സ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേക്കുള്ള ചുവടുവെപ്പാണ് നർത്തകിയും അഭിനേത്രിയും മോഡലുമായ അഞ്ജലി ഹരി നടത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഒരു സിനിമയ്ക്കു വേണ്ടി അഞ്ജലി നൃത്തസംവിധാനം നിർവഹിക്കുന്നത്. ദേവരാഗത്തിലെ ‘ശശികല ചാർത്തിയ ദീപാവലയം’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനു വേണ്ടിയായിരുന്നു അഞ്ജലി കൊറിയോഗ്രഫി ചെയ്തത്.

നിഖിലയ്ക്ക് അഞ്ജലി ചുവടുകൾ പറഞ്ഞുകൊടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പത്തു ലക്ഷത്തിലധികം പേർ വൈറലായ ഈ വിഡിയോ കണ്ടു കഴിഞ്ഞു. രസകരമായ ധാരാളം കമന്റുകളും അഞ്ജലിയുടെ വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. സിനിമയിലെ ഒരു സീക്വൻസിൽ ദേവരാഗത്തിലെ ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്.

കലാകാരി എന്ന പേരിൽ അഞ്ജലി ഒരു നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്. അവരുടെ തന്നെ വിദ്യാർഥികളാണ് സിനിമയിൽ നിഖിലയ്ക്കൊപ്പം നൃത്തരംഗത്ത് പ്രത്യക്ഷപ്പെടുന്നതും. സ്വകാര്യ ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിൽ റണ്ണർ അപ്പ് ആയിരുന്ന അഞ്ജലി നിരവധി ടെലിവിഷൻ ഷോകൾക്കു വേണ്ടി കൊറിയോഗ്രഫി നിർവഹിച്ചിട്ടുണ്ട്. സിനിമ – സീരിയൽ രംഗത്തെ സ്ഥിരസാന്നിധ്യമാണ് അഞ്ജലി ഹരി പ്രേക്ഷകർക്ക് സുപരിചിതയാണ്.

STORY HIGHLIGHT: choreographer anjali hari