കൊച്ചി:പെരുമാള്‍ മുരുകന്‍റെ ചെറുകഥ ‘കൊടിത്തുണി’ സിനിമയായി. ചിത്രീകരണം പൂർത്തിയായ സിനിമ മുംബൈ ഫിലിം ഫെസ്റ്റിവെലില്‍ (മാമി) ഫോക്കസ് സൗത്ത് ഏഷ്യയില്‍ ഒഫീഷ്യല്‍ സെലക്ഷന്‍ ലഭിച്ചു. രാജ്യത്തെ ശ്രദ്ധേയനായ തമിഴ് ചരിത്രകാരനും കവിയും എഴുത്തുകാരനുമായ പെരുമാള്‍ മുരുകന്‍റെ ചെറുകഥ ആദ്യമായി ചലച്ചിത്രമാകുന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
സഹ നിർമാണം: ഷംസുദ്ദീൻ ഖാലിദ് , അനു എബ്രഹാം, ഇ എൽ വിജിൻ വിൻസെൻ്റ് പെപ്പെ
തിരക്കഥ, സംവിധാനം: വിപിൻ രാധാകൃഷ്ണൻ. കഥ: പെരുമാൾ മുരുകൻ. ഡി.ഒ പി.: അൻജോയ് സാമുവൽ. സംഗീതം – ഒറിജിനൽ പശ്ചാത്തല സംഗീതം : മുഹമ്മദ് മഖ്ബൂൽ മൻസൂർ
എഡിറ്റിംഗ്: പ്രദീപ് ശങ്കർ. കലാസംവിധാനം: ഗോപി കരുണാനിധി.ശബ്ദമിശ്രണം: ടി കൃഷ്ണനുണ്ണി(ദേശീയ അവാർഡ് ) വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ. (സംസ്ഥാന അവാർഡ്)
സംഭാഷണങ്ങൾ: സുധാകർ ദാസ്, വിപിൻ രാധാകൃഷ്ണൻ. സൗണ്ട് ഡിസൈനും സിങ്ക് സൗണ്ട് റെക്കോർഡിസ്റ്റും: ലെനിൻ വലപ്പാട്. മേക്കപ്പ്: വിനീഷ് രാജേഷ്. പി .ആർ.സുമേരൻ (പി.ആർ.ഒ) ഈ വര്‍ഷം ദേശീയ അവാര്‍ഡ് കിട്ടിയ ‘ആട്ടം’ എന്ന ചിത്രവും കഴിഞ്ഞകൊല്ലം ഈ ഫെസ്റ്റിവെലില്‍ സെലക്ഷന്‍ ലഭിച്ച ചിത്രമായിരുന്നു.