Celebrities

‘അഡ്ജസ്റ്റ് ചെയ്താല്‍ വേഗം മുന്നോട്ട് പോകാമെന്നും അല്ലെങ്കില്‍ പതുക്കെ മാത്രമേ പോകാന്‍ കഴിയൂ എന്നും എന്നോട് പറഞ്ഞു’: രക്ഷ രാജ്

ഇങ്ങനെ പോവുകയാണെങ്കില്‍ സ്റ്റെപ്പ് ചവിട്ടി പോകണം അല്ലെങ്കില്‍ ലിഫ്റ്റില്‍ കയറി പോകാം

മലയാള സീരിയല്‍ രംഗത്തെ നിറസാന്നിധ്യമാണ് നടി രക്ഷ രാജ്. സ്വാന്തനം എന്ന സീരിയലിലെ അപര്‍ണ എന്ന ക്യാരക്ടറിനെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇപ്പോളും താരം അഭിനയം തുടരുകയാണ്. ഇപ്പോള്‍ ഇതാ തനിക്ക് അഭിനയരംഗത്ത് നിന്നും മോശം അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നും എന്നാല്‍ ചിലര്‍ അത്തരത്തില്‍ സംസാരിച്ചിട്ടുണ്ടെന്നും പറയുകയാണ് താരം.

‘എന്റെ അടുത്ത് അവര്‍ ഒരു കാര്യം പറഞ്ഞു, എല്ലാവരും അങ്ങനെ ആയിരിക്കില്ല കേട്ടോ. എന്നെ സംബന്ധിച്ച് നമ്മള്‍ ഓക്കെ അല്ലെങ്കില്‍ പിടിച്ചുവച്ച് അറ്റാക്ക് ചെയ്യും എന്ന് എനിക്ക് തോന്നിയിട്ടില്ല. കാരണം ഞാന്‍ അഭിനയിച്ചിടത്ത് ഒന്നും എനിക്ക് അങ്ങനെ ഉണ്ടായിട്ടില്ല. എനിക്ക് ഇന്നേവരെ അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. പക്ഷെ എന്നോട് ഒരാള്‍ പറഞ്ഞ ഒരു കാര്യമുണ്ട്, അത് ആരാണെന്ന് ഞാന്‍ പറയില്ല. അവര് പറഞ്ഞത് നിങ്ങള്‍ ഇങ്ങനെ പോവുകയാണെങ്കില്‍ സ്റ്റെപ്പ് ചവിട്ടി പോകണം അല്ലെങ്കില്‍ ലിഫ്റ്റില്‍ കയറി പോകാം എന്നാണ്. അഡ്ജസ്റ്റ്‌മെന്റിന് സമ്മതമാണെങ്കില്‍ പെട്ടെന്ന് മുന്നോട്ട് പോകാം എന്ന്. ഒരു ഉദാഹരണം പോലെ പറഞ്ഞതാണ് അവര്‍. അല്ലെങ്കില്‍ ഓരോ പടിയും ചവിട്ടി പതുക്കെ പതുക്കെ മാത്രമേ പോകാന്‍ കഴിയൂ എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്ക് സ്റ്റെപ്പ് ചവിട്ടി പോയാല്‍ മതിയെന്ന്. അത് കേട്ടപ്പോള്‍ അവര്‍ ചിരിച്ചു. അങ്ങനെയാണ് എന്റെ അനുഭവം.

അല്ലാതെ ഇത് ഇങ്ങനെയാണ് എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. നമ്മള്‍ നല്ലൊരു സംസാരമായിരുന്നു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഇതുവരെ എനിക്ക് ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ല. ദൈവത്തിനു നന്ദി പറയുന്നു. സന്തോഷം മാത്രം. കാരണം ഓരോ പ്രോജക്റ്റിലും ഓര്‍മ്മിക്കുമ്പോള്‍ എനിക്ക് സേഫ് ആയിട്ട് ഞാന്‍ നായികയായിട്ടാണ് അഭിനയിച്ചത്. അതും നല്ല ഓര്‍മ്മകള്‍ മാത്രമേ എനിക്ക് സമ്മാനിച്ചിട്ടുള്ളൂ. എല്ലാവരോടും എനിക്ക് കോണ്‍ടാക്ട് ഉണ്ട്. മോശം എകസ്‌സ്പീരിയന്‍സ് ഉണ്ടായിട്ടില്ല.’ രക്ഷ പറഞ്ഞു.

STORY HIGHLIGHTS: Raksha Raj about serial locations