India

ലെബനനിലെ ഇന്ത്യൻ പൗരൻമാർ എത്രയും വേഗം ഒഴിഞ്ഞുപോകണം; നിര്‍ദേശം നല്‍കി ഇന്ത്യൻ എംബസി

ന്യൂഡല്‍ഹി: ലെബനനിലെ ഇന്ത്യൻ പൗരൻമാർ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി. ഇസ്രായേല്‍ ഹിസ്ബുല്ലയ്ക്ക് എതിരെ കരയുദ്ധം ആരംഭിച്ച സാഹചര്യത്തിലാണ് നിർദ്ദേശം.

നിലവില്‍, ലെബനനില്‍ ഏകദേശം 4,000 ഇന്ത്യക്കാരാണ് ഉള്ളത്. ഇന്ത്യക്കാർ പ്രധാനമായും നിർമ്മാണ മേഖലയിലും കാർഷിക മേഖലയിലുമാണ് കൂടുതലായി ജോലി ചെയ്യുന്നത്. ഇതിന് പുറമെ വിവിധ കമ്ബനികളിലും നിരവധി ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്.

‘ലെബനനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകാൻ ശക്തമായ നിർദ്ദേശം നല്‍കുന്നു. ഏതെങ്കിലും കാരണത്താല്‍ അവിടെ തുടരുന്നവരുണ്ടെങ്കില്‍ അതീവ ജാഗ്രത പാലിക്കാനും യാത്രകള്‍ നിയന്ത്രിക്കാനും ബെയ്റൂട്ടിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും നിർദ്ദേശിക്കുന്നു’വെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടാനായി ഇ-മെയില്‍ ഐഡിയും (cons.beirut@mea.gov.in) എമർജൻസി ഫോണ്‍ നമ്ബറും (+96176860128) ഇന്ത്യൻ എംബസി നല്‍കിയിട്ടുണ്ട്.