Recipe

റവ പാലപ്പം കഴിച്ചിട്ടുണ്ടോ? പോരെ കോരിയൊഴിച്ച് കറക്കി ഇങ്ങെടുക്കാം

പാലപ്പം നമുക്കൊന്ന് വെറൈറ്റി ആയിട്ട് പരീക്ഷിച്ച് നോക്കിയാലോ? എന്നും രാവിലെ വെള്ളയപ്പം കഴിച്ചു മടുത്തവരാണ് നിങ്ങളെങ്കില്‍ തയ്യാറാക്കാന്‍ പറ്റുന്ന ഒരു അടിപൊളി വിഭവമാണ് റവ പാലപ്പം. സാധാരണ പാലപ്പം പോലെ തലേന്ന് അരി വെള്ളത്തില്‍ ഇടുകയും ഒന്നും വേണ്ട, ഒരു മണിക്കൂര്‍ കൊണ്ട് നമുക്ക് പാലപ്പം തയ്യാറാക്കി എടുക്കാം, എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം,

ആവശ്യമായ ചേരുവകള്‍

  • റവ
  • അവല്‍
  • തേങ്ങ
  • പഞ്ചസാര
  • ഈസ്റ്റ്
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

റവ പാലപ്പം തയ്യാറാക്കുന്നതിനായി രണ്ട് കപ്പ് റവയും ഒരു കപ്പ് വെള്ളവും ഒരു കപ്പ് അവലും രണ്ടര കപ്പ് വെള്ളവും ചേര്‍ത്ത് 5 മിനിറ്റ് കുതിരാനായി മാറ്റിവെയ്ക്കുക. ശേഷം കുതിര്‍ന്നുവന്ന ഈ മിശ്രിതം ഒരു മിക്‌സിയുടെ ജാറിലേക്ക് ഇട്ട് അതിന്റെ ഒപ്പം തേങ്ങ, പഞ്ചസാര, ഓരോ ടീസ്പൂണ്‍ വീതം ഈസ്റ്റും ഉപ്പും, ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് നല്ല പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കാം.

ശേഷം ഇത് ഒരു മണിക്കൂര്‍ റസ്റ്റ് ചെയ്യാനായി വെയ്ക്കണം. അപ്പോഴേക്കും മാവൊക്കെ പൊങ്ങി വന്നു കഴിയും. റവ പാലപ്പത്തിനുള്ള മാവ് തയ്യാര്‍. ഇനി ഒട്ടും താമസിക്കേണ്ട, ഒരു അപ്പച്ചട്ടി ചൂടാക്കി നല്ലപോലെ അങ്ങോട്ട് കോരിയൊഴിച്ച് കറക്കി എടുത്തോളൂ. രുചികരമായ റവ പാലപ്പം തയ്യാര്‍.

STORY HIGHLIGHTS: Rava Paalappam Recipe