Celebrities

സിന്ദൂരമിട്ട് അനുശ്രീ, അനാവശ്യ കമന്റുകൾക്കും ഇടംനൽകിയില്ല; പക്ഷേ സൂചനകളെല്ലാം ക്യാപ്‌ഷനിലുണ്ട് ! anusrees-latest-photos

വർക്ക് മോഡ്, ഷൂട്ട് ടൈം എന്നീ ഹാഷ് ടാ​ഗുകളോടെയാണ് ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്.

റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അനുശ്രീ. ലാൽസാണ് താരത്തെ സിനിമയിൽ അവതരിപ്പിക്കുന്നത്. ഡയമണ്ട് നെക്ലൈസ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഇന്ന് മലയാളത്തിലെ ലീഡിങ് നടിമാരിൽ ഒരാളാണ് അനുശ്രീ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും നടി സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടി പങ്കുവെച്ച ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്. നിറ വയറോടെയുള്ള അനുശ്രീയെയാണ് ഫോട്ടോയിൽ കാണുന്നത്. നെറ്റിയിൽ സിന്ദൂരവുമുണ്ട്. ഷൂട്ടിം​ഗിന്റെ ഭാ​ഗമായുള്ള ലുക്കാണിത്.

വർക്ക് മോഡ്, ഷൂട്ട് ടൈം എന്നീ ഹാഷ് ടാ​ഗുകളോടെയാണ് ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്. അനാവശ്യ ചോദ്യങ്ങൾ വരാതിരിക്കാൻ കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടുണ്ട്. 33 കാരിയായ അനുശ്രീ ഇപ്പോഴും അവിവാഹിതയാണ്. വിവാഹത്തിന് വീട്ടുകാരുടെ നിർബന്ധമുണ്ടെന്നും തന്റെ സൗഹൃദങ്ങളുമായി ഒത്ത് പോകുന്ന ആളെ കണ്ടാൽ വിവാഹം ചെയ്യുമെന്നും അനുശ്രീ നേരത്തെ പറഞ്ഞിട്ടുണ്ട്.

ബ്രെെഡൽ ഫോട്ടോഷൂട്ടുകൾ ചെയ്യുമ്പോൾ കല്യാണം കഴിച്ചാലോ എന്ന് തോന്നും. പക്ഷെ അഴിച്ച് കഴിഞ്ഞാൽ തീർന്നു. വിവാഹത്തെക്കുറിച്ച് സങ്കൽപ്പിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോൾ എന്തോ പേടി പോലെയുണ്ട്. എന്നെ ആർക്കും സഹിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഇവിടെയിരിക്കുമ്പോൾ നാട്ടിൽ പോകാമെന്ന് പറയും. അവിടെ പോയാൽ ബോംബെയിൽ പോകാമെന്ന് പറയും.

ബോംബെയിൽ പോകുമ്പോൾ ബാം​ഗ്ലൂരിൽ പോയി വന്നാലോ എന്ന് പറയും. തോന്നുമ്പോൾ പോകും. അമ്മ വിളിക്കുമ്പോൾ ഞാൻ ഉറങ്ങാൻ കിടക്കുന്നത് എറണാകുളത്തായിരിക്കും. രാവിലെ എണീക്കുമ്പോൾ ഞാൻ മൂന്നാറിലായിരിക്കും. ഇത് ആര് അഡ്ജസ്റ്റ് ചെയ്യുമെന്നത് ചോദ്യമാണ്. എന്റെ കുടുംബത്തെ പോലെ മറ്റൊരു കുടുംബത്തിൽ പോയാൽ മനസിലാക്കുമോ എന്ന് ചിന്തിക്കാറുണ്ട്.

പങ്കാളി വേണമെന്ന് തോന്നാറുണ്ട്. പക്ഷെ എന്റെ ​സുഹൃത്തുക്കൾക്കിടയിൽ ഇട്ടാൽ പത്താമത്തെ ആളായി പുള്ളിക്കാരൻ വേണം. അല്ലാതെ എന്തിനാണ് അവിടെ പോകുന്നതെന്നൊക്കെ ചോദിച്ചാൽ പറ്റില്ല. വർക്കൗട്ട് ആകാതെ ബന്ധത്തിൽ നിന്നും ഇറങ്ങി വരുന്നത് തനിക്ക് ബുദ്ധിമുട്ടാണെന്നും അനുശ്രീ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് അനുശ്രീയുടെ പുതിയ സിനിമ കഥ ഇന്നുവരെ റിലീസ് ചെയ്തത്. ബിജു മേനോൻ, മേതിൽ ദേവിക, നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനു മോഹൻ തു‌ടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്. അനുശ്രീയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

content highlight: anusrees-latest-photos