Recipe

ഗുലാബ് ജാം വീട്ടില്‍ തയ്യാറാക്കി നോക്കിയിട്ടുണ്ടോ? വെറും പത്ത് മിനിറ്റ് മാത്രം മതിയാകും

ഭക്ഷണം കഴിച്ചു കഴിയുമ്പോള്‍ മധുരം എന്തെങ്കിലും കഴിക്കാന്‍ തോന്നാറുണ്ടോ? എങ്കില്‍ ഇനി മിഠായിയും ഐസ്‌ക്രീമും ഒന്നും ഇനി വാങ്ങി കഴിക്കേണ്ട. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന നല്ല അടിപൊളി ഗുലാബ് ജാം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. വളരെ കുറഞ്ഞ ചേരുവകള്‍ മാത്രം മതി എന്നതാണ് ഇതിന്റെ പ്രത്യേകത.

ആവശ്യമായ ചേരുവകള്‍

  • മുട്ട
  • പാല്‍പ്പൊടി
  • റവ
  • മൈദ
  • ബേക്കിംഗ് പൗഡര്‍
  • ബേക്കിംഗ് സോഡ
  • പാല്‍
  • പഞ്ചസാര

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് പാല്‍പ്പൊടി, റവ മൈദ കുറച്ച് ബേക്കിംഗ് സോഡ എന്നിവ ചേര്‍ക്കുക. ഇതേ സമയം കൊണ്ട് തന്നെ കാല്‍ കപ്പ് പാലിലേക്ക് രണ്ട് സ്പൂണ്‍ നെയ്യ് കൂടി ചേര്‍ത്ത് ഒന്ന് തയ്യാറാക്കി വെക്കുക. ശേഷം ഇത് നമ്മള്‍ പാത്രത്തില്‍ മാറ്റിവച്ചിരിക്കുന്ന പൊടികളിലേക്ക് ഒഴിച്ചുകൊടുത്ത് നല്ലപോലെ ഒന്ന് മിക്‌സ് ചെയ്ത് എടുക്കുക. ശേഷം ഇതിലേക്ക് കോഴിമുട്ടയും കൂടെ ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇനി ആവശ്യം ഷുഗര്‍ സിറപ്പാണ്. ഇതിനായി പഞ്ചസാര വെള്ളത്തിലേക്ക് ഇട്ട് നല്ലപോലെ ഒരു സിറപ്പാക്കി മാറ്റുക. ഇനി നമ്മള്‍ ആദ്യം തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് നല്ലപോലെ ബോള്‍ പരുവത്തില്‍ ഉരുട്ടിയെടുക്കുക.

ശേഷം ഇവ എണ്ണയിലിട്ട് ഒന്നു വറുത്തു കോരാം. ഒരു ഗോള്‍ഡന്‍ ബ്രൗണ്‍ കളര്‍ ആകുമ്പോഴേക്കും ഇവ എണ്ണയില്‍ നിന്നും മാറ്റാവുന്നതാണ്. ശേഷം തയ്യാറായ ഗുലാബ് ജാം പഞ്ചസാര സിറപ്പിലേക്ക് ഇട്ടുകൊടുക്കുക. ശേഷം ഫ്രിഡ്ജിലേക്ക് വെയ്ക്കുക. ഇന്ന് തയ്യാറാക്കിയാല്‍ നാളെ എടുത്തു കഴിക്കാനായിരിക്കും രുചി കൂടുതല്‍. നല്ല സോഫ്റ്റ് ആയിട്ടുള്ള ഗുലാബ് ജാം തയ്യാര്‍.

STORY HIGHLIGHTS: Gulab Jamun Recipe