tips

ഈച്ച ശല്യം കാരണം പൊറുതിമുട്ടിയോ…? ഒരു ഒറ്റമൂലിയുണ്ട് | avoid-house-flies

കരയാമ്പൂ എന്ന് വിളിക്കുന്ന​ ​ഗ്രാമ്പൂ ആളൊരു കേമനാണ്

മഴക്കാലത്ത് എല്ലാ വീടുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഈച്ചകളുടെ ശല്യം. എത്ര വൃത്തിയാക്കി സൂക്ഷിച്ചാലും വീട്ടിൽ പാറിപ്പറന്ന് നടക്കുന്ന ഈച്ചകളെ കാണാം. ഈച്ചകളെ തുരത്താൻ പല വഴികളും പരീക്ഷിച്ചിട്ടും യാതൊരു പ്രയോജനവും കിട്ടിയിട്ടുണ്ടാവില്ല. അങ്ങനെ വിഷമിക്കുന്നവർ ആണെങ്കിൽ നിങ്ങൾക്ക് ഒരു സന്തോഷവാർത്ത. നിങ്ങളുടെ വീട്ടിൽ നിന്നും തുരത്താൻ ഒരു വഴിയുണ്ട്. അതിനുവേണ്ടി ഒരുപാട് പണം ചെലവാക്കേണ്ട ആവശ്യവുമില്ല. നിങ്ങളുടെ അടുക്കളയിൽ സുഖമായി ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് ഈച്ചയെ വീട്ടിൽ നിന്നും തുരത്താം. എങ്ങനെയെന്ന് നോക്കാം.

പ്രധാന ചേരുവകൾ

ഗ്രാമ്പൂ

കരയാമ്പൂ എന്ന് വിളിക്കുന്ന​ ​ഗ്രാമ്പൂ ആളൊരു കേമനാണ്. ​ഗ്രാമ്പൂ ചേ‍ർക്കുന്നത് പൊതുവെ ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഇതിൻ്റെ ആൻ്റി ബാക്ടീരിയൽ​ ​ഗുണങ്ങൾ പല തരത്തിലുള്ള രോ​ഗങ്ങളെ ചെറുക്കാൻ സഹായിക്കും. പല തരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ മികച്ചതാണ് ​ഗ്രാമ്പൂ. മണത്തിൻ്റെ ​ഗുണത്തിൻ്റെ കാര്യത്തിൽ കേമനായ ​ഗ്രാമ്പൂ തീർച്ചയായും വീട്ടിൽ സൂക്ഷിക്കേണ്ടത്.

വിനാ​ഗിരി

വെള്ള വിനാ​ഗിരി അഥവ വൈറ്റ് വിനാ​ഗിരി അച്ചാറുകളിലൊക്കെ ഒഴിക്കുന്നതാണ്. പാചകത്തിലുപരി പലപ്പോഴും വീട് വ്യത്തിയാക്കുന്നതിനും പ്രാണികളെയും ഈച്ചയെയുമൊക്കെ ഓടിക്കാനും വിനാ​ഗിരി എല്ലാവരും ഉപയോ​ഗിക്കാറുണ്ട്. ഇതിലെ ആസിഡിക് സ്വാഭാവമാണ് വ്യത്തിയാക്കുന്നതിനും മറ്റും സഹായിക്കുന്നത്. അമിതമായ കെമിക്കലിൻ്റെ ഉപയോ​ഗമില്ലാതെ വീടുകൾ വ്യത്തിയാക്കാൻ വിനാ​ഗിരി ബെസ്റ്റാണ്. അതുപോലെ പഴങ്ങളിലെയും പച്ചക്കറികലെയും പുഴുക്കളൊക്കെ കൊല്ലാനും വിനാ​ഗിരി സഹായിക്കും.

കറുവപ്പട്ട

ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നതാണ് കറുവപ്പട്ടയെന്ന് എല്ലാവ‍‍ർക്കുമറിയാം. കറികൾക്ക് നല്ല മണം നൽകാനും കറുവപ്പട്ട ബെസ്റ്റാണ്. പ്രമേഹം പോലെയുള്ള ജീവിതശൈലി രോഗങ്ങളെ തുരത്താൻ കറുവപ്പട്ട ഏറെ സഹായിക്കും. അതുപോലെ കൊളസ്ട്രോൾ രക്തസമ്മ‍ർദ്ദം എന്നിവയ്ക്ക് ഒക്കെ മരുന്നാണ് കറുവപ്പട്ട. പല തരത്തിലുള്ള ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ എന്നിവയ്ക്ക് എതിരെ പോരാടാനുള്ള കഴിവും കറുവപ്പട്ടയ്ക്കുണ്ട്. നല്ല മണമുള്ളത് കാരണം ഈച്ചയെ തുരത്താനും കറുവപ്പട്ട നല്ലതാണ്.

ഈച്ചയെ തുരത്താൻ

ഒരു കപ്പ് വെള്ളത്തിൽ കുറച്ച് കറുവപ്പട്ടയും ​ഗ്രാമ്പൂവും ചേ‍ർത്ത് നന്നായി തിളപ്പിക്കുക. ഒരു കപ്പ് വെള്ളം അര കപ്പ് ആകുന്നത് വരെ തിളപ്പിച്ച ശേഷം അത് മാറ്റി വയ്ക്കുക. ഇനി മറ്റൊരു പാത്രത്തിലേക്ക് കുറച്ച് വിനാ​ഗിരി എടുക്കുക അതിലേക്ക് പകുതി കപ്പ് വെള്ളം ഒഴിക്കുക. ഇനി നേരത്തെ തായറാക്കി വച്ചിരിക്കുന്ന കറുവപ്പട്ട, ​ഗ്രാമ്പൂ മിശ്രിതം ഇതിലേക്ക് ചേ‍ർത്ത് യോജിപ്പിക്കുക. ഇനി തറ തുടയ്ക്കുമ്പോൾ ഇത് സ്പ്രെ ചെയ്യുകയോ അല്ലെങ്കിൽ ആ വെള്ളത്തിലേക്ക് ഇത് ചേ‍ർത്ത് തുടയ്ക്കുകയോ ചെയ്യുക.

content highlight: avoid-house-flies

Latest News