Recipe

ഡിന്നറിന് ഒരു ഹെല്‍ത്തി സാലഡ് ആയാലോ?

ഇന്നത്തെ കാലത്ത് ഹെവി ഫുഡിനേക്കാള്‍ ദിവസം ഒരു നേരമെങ്കിലും സാലഡ് പ്രിഫര്‍ ചെയ്യുന്നവരായിരിക്കും മിക്ക ആള്‍ക്കാരും. ആരോഗ്യകാര്യങ്ങള്‍ ഒരുപാട് ശ്രദ്ധിക്കുന്ന ആളുകള്‍ ആയിരിക്കും ഇത്തരത്തില്‍ സാലഡുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറ്. വളരെ വെറൈറ്റി ആയിട്ടുള്ള ഒരു സാലഡ് നമുക്ക് ഇന്ന് പരിചയപ്പെടാം.

ആവശ്യമായ ചേരുവകള്‍

  • കുക്കുമ്പര്‍
  • ക്യാരറ്റ്
  • കുരുമുളകുപൊടി
  • ഉപ്പ്
  • വറ്റല്‍ മുളക്
  • ഒലീവ് ഓയില്‍
  • തൈര്

തയ്യാറാക്കുന്ന വിധം

ഇതിനായി കുക്കുമ്പര്‍, ക്യാരറ്റ് എന്നിവ നല്ലപോലെ കഴുകി നടുക്ക്കൂടെ പിളര്‍ന്ന് കഷണം കഷണം ആക്കാതെ അതിനുപകരം പീലര്‍ ഉപയോഗിച്ച് പീല്‍ ചെയ്യുക. ശേഷം ഒരു പാത്രത്തിലേക്ക് തൈര് ഒഴിക്കുക. അതിലേക്ക് കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, വറ്റല്‍ മുളക് ചതച്ചത്, ഒലീവ് ഓയില്‍ എന്നിവ നല്ലപോലെ മിക്‌സ് ചെയ്യുക.

നല്ലപോലെ മിക്‌സ് ആയി വരുമ്പോഴേക്കും ഇതിലേക്ക് നമ്മള്‍ പീല്‍ ചെയ്ത് മാറ്റിവച്ചിരിക്കുന്ന കുക്കുമ്പറും ക്യാരറ്റും ചേര്‍ത്തു കൊടുക്കുക, ശേഷം ഇതിന്റെ പുറത്തേക്ക് നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക, നാരങ്ങയുടെ കുരു അതില്‍ വീഴാതെ ശ്രദ്ധിക്കണം, നല്ലപോലെ മിക്‌സ് ചെയ്തതിനുശേഷം കഴിക്കാവുന്നതാണ്, നല്ല രുചികരമായ ഹെല്‍ത്തി സാലഡ് തയ്യാര്‍,

STORY HIGHLIGHTS: Healthy Salad Recipes