ചണ്ഡിഗഢ്: ഹരിയാണയില്‍ നിയസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, ബലാത്സംഗക്കേസ് കുറ്റവാളിയും ദേരാ സച്ചാ സൗദ തലവനുമായ ഗുര്‍മീത് റാം റഹിം സിങ്ങിന് പരോള്‍. 20 വര്‍ഷ ജയില്‍ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീതിന് 20 ദിവസത്തെ പരോളാണ് അനുവദിച്ചത്. ബുധനാഴ്ച രാവിലെ ജയിലില്‍നിന്ന് പുറത്തിറങ്ങിയേക്കും.
തിരഞ്ഞെടുപ്പുകാലത്ത് ഗുര്‍മീതിനെ ജയില്‍മോചിതനാക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണ് എന്ന് കാണിച്ച് ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഗുര്‍മീത് കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്റെ മകനും ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്. നിലവിൽ ഗുര്‍മീതിനെ പുറത്തുവിടുന്നത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ചയായിരുന്നു ഗുര്‍മീത് പരോൾ ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ വന്നത്. പിതാവ് മഘാര്‍സിങ്ങിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ഗുര്‍മീത് പരോൾ ആവശ്യപ്പെട്ടത്. ഗുര്‍മീതിന്റെ പരോൾ അപേക്ഷ പരിഗണിക്കാവുന്നതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ പങ്കജ് അഗര്‍വാള്‍ കഴിഞ്ഞ ദിവസം അറിയിച്ചതും ചർച്ചയായിരുന്നു 21 ദിവസത്തെ പരോളിന് ശേഷം, സെപ്റ്റംബർ രണ്ടിനാണ് ഗുര്‍മീത് തിരികെ ജയിലിലേക്ക് എത്തിയത്.
പഞ്ചാബിലും ഉത്തര്‍പ്രദേശിലും ഹരിയാണയിലും നിരവധി ആരാധകരുള്ള നേതാവാണ് ഗുര്‍മീത്. തപിതാവ് മഘാര്‍സിങ്ങിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ഗുര്‍മീത് പരോള്‍ ആവശ്യപ്പെട്ടത്. ഒക്ടോബര്‍ അഞ്ചിനാണ് മഘാര്‍ സിങ്ങിന്റെ ചരമദിനം. അന്ന് തന്നെയാണ് ഹരിയാണയില്‍ തിരഞ്ഞെടുപ്പും. പരോള്‍ ലഭിക്കുന്നപക്ഷം താന്‍ ഉത്തര്‍പ്രദേശിലെ ഭാഗ്പട്ടില്‍ തന്നെ തുടരുമെന്നാണ് ഗുര്‍മീത് അവകാശപ്പെടുന്നത്.