ഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാമത് ജന്മദിനാഘോഷങ്ങളിൽ രാജ്യം. അഹിംസ എന്ന മാർഗത്തിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി ഓരോ ഭാരതീയൻ്റെയും മനസ്സുകളിൽ ഇന്നും ജീവിക്കുന്നു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്പീക്കർ ഓം ബിർല, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ ഗാന്ധി സമാധിയായ രാജ് ഘട്ടിലെത്തി പുഷ്പാർച്ചന നടത്തും. വൈകിട്ട് വരെ രാജ്ഘട്ടിൽ സർവമത പ്രാർഥന തുടരും. മോദി സ്വച്ഛ് ഭാരത് മിഷന്‍റെ വർഷം തികയുന്ന ഇന്ന് 9,600 കോടി രൂപയുടെ ശുചിത്വ പദ്ധതികൾക്ക് തുടക്കം കുറിക്കും.