India

രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരം; നാളെ ആശുപത്രി വിട്ടേക്കും | Tomorrow Rajinikanth will leave the hospital

ചെന്നൈ: ഹൃദയസംബന്ധമായ ചികിത്സയ്ക്കു വിധേയനായ തമിഴ് സൂപ്പർതാരം രജനീകാന്ത് (73) നാളെ ആശുപത്രി വിട്ടേക്കും. തിങ്കളാഴ്ച അർധരാത്രിയോടെയാണ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലിൽ കണ്ടെത്തിയ വീക്കം ശസ്ത്രക്രിയ ഇല്ലാതെ പരിഹരിച്ചതായും നടന്റെ ആരോഗ്യനില തൃപ്തികരമാമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

സീനിയർ ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് സായി സതീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും തുടർനടപടികളും. രജനി നായകനായ പുതിയ ചിത്രം ‘വേട്ടയൻ’ 10നു റിലീസ് ചെയ്യുന്നതിനു മുന്നോടിയായി ട്രെയ്‌ലർ ഇന്നു പുറത്തിറങ്ങും.