tips

വെണ്ടക്കയിൽ വഴുവഴുപ്പ് ഇനിയുണ്ടാകില്ല; ഇങ്ങനെ ചെയ്തുനോക്കൂ | how-to-cut-okra-without-the-slime

കഴുകി വൃത്തിയാക്കിയതിനു ശേഷം വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് വെണ്ടയ്ക്ക തുടയ്ക്കണം

നമ്മുടെ അടുക്കളയിൽ സാധാരണയായി കാണുന്ന പച്ചക്കറിയാണ് വെണ്ടക്ക. ഇത് ഉപയോഗിച്ച് നിരവധി വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇത് മുറിക്കുമ്പോൾ ഉണ്ടാകുന്ന വഴുവഴുപ്പ് പലർക്കും താല്പര്യമില്ല. മാത്രമല്ല വെണ്ടയ്ക്ക മുറിക്കുമ്പോൾ വഴുവഴുപ്പ് കൂടുകയാണെങ്കിൽ ഇത് കറിയുടെ സ്വാധീനെ ബാധിക്കുന്നു. അതുകൊണ്ട് വഴുവഴുപ്പ് ഇല്ലാതെ വെണ്ടയ്ക്ക മുറിക്കുന്നത് എങ്ങനെയെന്ന് നോക്കാം..

ഇതില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് വെണ്ടയ്ക്ക എങ്ങനെ കഴുകണം എന്നതാണ്. പാചകം ചെയ്യുന്നതിന് തൊട്ടുമുന്‍പ് വെണ്ടയ്ക്ക കഴുകരുത്. കുറച്ച് സമയം മുന്‍പേ ഇത് നന്നായി കഴുകിവെയ്ക്കണം. വെള്ളവും പൂര്‍ണമായും കളഞ്ഞിട്ട് വേണം മുറിക്കാന്‍ തുടങ്ങേണ്ടത്.

കഴുകി വൃത്തിയാക്കിയതിനു ശേഷം വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് വെണ്ടയ്ക്ക തുടയ്ക്കണം. അധികം ഈര്‍പ്പമുണ്ടങ്കില്‍ പാകം ചെയ്യുമ്പോള്‍ ഇവ തമ്മില്‍ ഒട്ടിപിടിക്കുന്നതിന് കാരണമാകും. കറിയുടെ രുചിയും ഇതുമൂലം നഷ്ടപ്പെടും.

തുല്യമായ വലുപ്പത്തില്‍ മുറിക്കാനും ശ്രദ്ധിക്കണം. ഒരേ വലുപ്പത്തില്‍ മുറിച്ചെടുക്കുകയാണെങ്കില്‍ എല്ലാ വശവും ഒരുപോലെ വെന്തുകിട്ടും. നീളത്തിലാണ് മുറിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഓരോന്നും നാല് ഭാഗങ്ങളായി വിഭജിച്ച് മുറിക്കണം.

വെണ്ടയ്ക്കയുടെ രണ്ടു ഭാഗവും ആദ്യം മുറിച്ചുമാറ്റണം. കട്ടിയുള്ള ഭാഗം ആദ്യം മുറിക്കാം. വെണ്ടയ്ക്ക മുറിക്കുമ്പോള്‍ വഴുവഴുപ്പ് കത്തിയില്‍ പുരണ്ടാല്‍ നാരങ്ങാനീര് പുരട്ടുന്നത് നല്ലതാണ്.പാചകം ചെയ്യുമ്പോള്‍ വെണ്ടയ്ക്ക തമ്മില്‍ ഒട്ടുന്നതുപോലെ തോന്നിയാല്‍ അല്പം നാരങ്ങാ നീരോ തൈരോ ചേര്‍ത്ത് കൊടുക്കാം. ഇത് ഒട്ടിപിടിക്കുന്നത് തടയുക മാത്രമല്ല രുചി കൂട്ടുകയും ചെയ്യും.

content highlight: how-to-cut-okra-without-the-slime