പാചകം എളുപ്പമാക്കുന്നതിന് വേണ്ടിയാണ് പ്രഷർ കുക്കർ ഉപയോഗിക്കുന്നത്. ഇതുമൂലം ധാരാളം സമയം ലാഭിക്കാൻ സാധിക്കുന്നു. എന്നാൽ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ വലിയ അപകടമാണ് പതിയിരിക്കുന്നത്. അതെ പ്രഷർ കുക്കർ പൊട്ടിത്തെറിക്കുന്നതിനെ കുറിച്ച് തന്നെയാണ് പറയുന്നത്. നിങ്ങളുടെ അശ്രദ്ധയോ അല്ലെങ്കിൽ സാങ്കേതിക പ്രശ്നനങ്ങളോ അത്തരം അപകടങ്ങളിലേക്ക് നയിക്കാം. അതുകൊണ്ടുതന്നെ ഒരു പ്രഷർകുക്കർ ഉപയോഗിക്കുമ്പോൾ ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം.
പാചകത്തിന് മുമ്പ് കുക്കര്‍ പരിശോധിക്കാം
ഓരോ തവണയും പാചകത്തിനായി പ്രഷര്‍ കുക്കര്‍ എടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്താം. അതിലാദ്യം കുക്കറിന്റെ മൂടിയിലുള്ള റബ്ബര്‍ ഗാസ്‌കറ്റ് ആണ്. ഈ റബ്ബര്‍ ഗാസ്‌കറ്റിന് വിള്ളല്‍ വീണിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. കുക്കറിന്റെ ഉപയോഗത്തിനനുസരിച്ച് ചില ഗാസ്‌കറ്റുകള്‍ വര്‍ഷംതോറും മാറ്റണമെന്ന് ചില കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്. ഒപ്പം പാത്രത്തിന്റെ വക്കില്‍ ഭക്ഷണം ഉണങ്ങിപ്പിടിച്ച് ഇരിക്കുന്നില്ലെന്നും ഉറപ്പു വരുത്തണം, ഇത് സീലിനെ നശിപ്പിച്ചേക്കാം.
കുക്കറിന് അമിതഭാരം നല്‍കേണ്ട
കുക്കറിനുള്ളില്‍ അമിതമായി ഒന്നും വേവിക്കാനിടരുത്. ഇത് പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂട്ടുമെന്നു മാത്രമല്ല ഭക്ഷണത്തിന്റെ രുചിയും സ്വഭാവവും മാറാനും കാരണമാകും. പയര്‍ വര്‍ഗങ്ങള്‍ പോലെ വേവുംതോറും വികസിക്കുന്നവ കുക്കറിന്റെ പകുതിവരെ മാത്രമേ ഇടാവൂ. ഒപ്പം കുക്കറില്‍ എപ്പോഴും മതിയായ വെള്ളമുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ഭക്ഷണം വേവുന്നതിന് ആവശ്യമാൈയ വെള്ളമുണ്ടായിരിക്കണം.
പതഞ്ഞുപൊങ്ങുന്ന ഭക്ഷണം വേവിക്കുമ്പോള്‍
ചില ആഹാരപദാര്‍ഥങ്ങള്‍ പ്രഷര്‍ കുക്കറില്‍ വേവിക്കുമ്പോള്‍ പതഞ്ഞു പൊങ്ങാറുണ്ട്. ഇത് അത്ര നിസ്സാരമായി തള്ളിക്കളയേണ്ടതല്ല. പതഞ്ഞു വരുന്ന വഴി കുക്കറില്‍ ആവി പോകുന്ന വാല്‍വുകള്‍ അടയാനും പ്രഷര്‍ റിലീസ് ചെയ്യുന്ന വെന്റുകള്‍ അടയാനും സാധ്യതയുണ്ട്. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ വെയ്ക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക.
പ്രഷര്‍ റിലീസ് ചെയ്യുമ്പോള്‍
കുക്കറിലെ പ്രഷര്‍ എളുപ്പത്തില്‍ റിലീസ് ചെയ്യാനായി ഒട്ടും സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ ഏറ്റവും സുരക്ഷിതമായ രീതിയില്‍ കുക്കറിലെ പ്രഷര്‍ നീക്കം ചെയ്യുകയാണ് വേണ്ടത്. അതില്‍ ആദ്യത്തേത്, അടുപ്പിലെ ചൂടില്‍ നിന്ന് കുക്കര്‍ മാറ്റിവെച്ച് പ്രഷര്‍ തനിയെ പോകാന്‍ വെയ്ക്കുന്നതാണ്. മറ്റൊന്ന് കുക്കറിലെ മൂടിക്ക് മുകളിലൂടെ തണുത്ത വെള്ളം ഓണ്‍ ചെയ്ത് ഇടുന്നയാണ്. കുക്കര്‍ കൈയില്‍പിടിച്ച് പ്രഷര്‍ റിലീസ് ചെയ്യുന്ന ഏതു മാര്‍ഗം സ്വീകരിക്കുമ്പോഴും മുഖത്തില്‍ നിന്നും ശരീരത്തില്‍ നിന്നും ദൂരേക്ക് പിടിച്ച് ചെയ്യാം. ചൂടുള്ള കുക്കര്‍ അടുപ്പില്‍ നിന്ന് മാറ്റി പത്തുമിനിറ്റെങ്കിലും കഴിഞ്ഞ് മൂടി തുറക്കുന്നതാണ് അഭികാമ്യം.
കുക്കര്‍ നന്നായി കഴുകാം
കുക്കര്‍ വൃത്തിയായി കഴുകേണ്ടതും പ്രധാനമാണ്. ഗാസ്‌കറ്റ് നീക്കി പ്രത്യേകം കഴുകണം. കുക്കറിലെ വാല്‍വ് വുഡണ്‍ ടൂത്ത്പിക്കോ മറ്റോ ഉപയോഗിച്ച് വൃത്തിയാക്കാം. ഗാസ്‌കറ്റ് കഴുകി ഉണങ്ങിയതിനുശേഷം മാത്രം മൂടിയിലേക്ക് തിരികെ വെക്കാം.
content highlight: using-pressure-cooker