നാം കഴിക്കുന്ന ബ്രഡ്, കേക്കുകൾ, കുക്കീസ് എന്നിവയിൽ ഉപയോഗിക്കുന്ന പ്രധാന ചേരുവയാണ് അപ്പക്കാരം. സോഡിയം ബൈകാർബണേറ്റ് എന്നാണ് അതിൻറെ രാസനാമം. ബേക്കിംഗ് സോഡ എന്നും ഇത് അറിയപ്പെടുന്നു. ഭക്ഷണത്തിന് മൃദുത്വം നൽകാനാണ് ഉപയോഗിക്കുന്നത്. എന്നാൽ പാചകത്തിൽ മാത്രമല്ല മറ്റു പല ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കാം. എന്തൊക്കെയാണെന്ന് നോക്കിയാലോ
അപ്പക്കാരത്തിന്റെ മറ്റ് ഉപയോഗങ്ങള്‍ നോക്കാം:
- വീട് വൃത്തിയാക്കുന്ന കാര്യത്തില്‍ സോപ്പിനെക്കാളും ബ്രാന്‍ഡഡ് ഡിറ്റര്‍ജന്റുകളെക്കാളുമെല്ലാം ശക്തി അപ്പക്കാരത്തിനുണ്ട്. അപ്പക്കാരം നാരങ്ങാനീരിനൊപ്പമോ വിനാഗിരിയ്‌ക്കൊപ്പമോ ചേര്‍ക്കുമ്പോള്‍ ഫലപ്രദമായ ഒരു കിച്ചണ്‍ ക്ലീനറായി വര്‍ത്തിക്കും. അടുക്കളയിലെ ഗ്ലാസ് അലമാരി, മൈക്രോവേവ് ഓവന്‍, കട്ടിങ് ബോര്‍ഡ് തുടങ്ങിയവ അണുവിമുക്തമാക്കുക, സ്വിച്ച്‌ബോര്‍ഡ് വൃത്തിയാക്കുക, കാപ്പിക്കറയും ചായക്കറയും കളയുക, കരിഞ്ഞ പാത്രങ്ങള്‍ വൃത്തിയാക്കുക തുടങ്ങി ക്ലീനിങ് രംഗത്ത് ഏറ്റവും ഉപകാരപ്രദമാണ് അപ്പക്കാരം.
- ഫ്രിഡ്ജിനകത്തെ ദുര്‍ഗന്ധമകറ്റി സാധനങ്ങള്‍ ഫ്രഷ് ആക്കി സൂക്ഷിക്കാന്‍ അപ്പക്കാരത്തിന് കഴിയും. ദുര്‍ഗന്ധം വമിക്കുന്ന പാര്‍ട്ടിക്കിളുകളെ ഇത് ഇല്ലാതാക്കും. അതുപോലെ, ഷൂസിനകത്തുനിന്നും വരുന്ന ദുര്‍ഗന്ധവും ഇത്തരത്തില്‍ ഇല്ലാതാക്കാന്‍ കഴിയും.
- ഒരു എയര്‍ ഫ്രഷ്‌നര്‍ എന്ന നിലയിലും പ്രവര്‍ത്തിക്കാന്‍ അപ്പക്കാരത്തിന് കഴിയും. കൊമേഴ്ഷ്യല്‍ എയര്‍ ഫ്രഷ്‌നറുകളേക്കാള്‍ മികച്ച രീതിയിലും കെമിക്കലുകളില്ലാതെയും അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ സാധിക്കുമെന്നത് ഇതിന്റെ സവിശേഷതയാണ്. ഇത്തരത്തില്‍, വീട്ടിലെ വേസ്റ്റ് പദാര്‍ഥങ്ങളില്‍നിന്നു വരുന്ന രൂക്ഷഗന്ധം ഇല്ലാതാക്കാനും ബേക്കിങ് സോഡയ്ക്ക് കഴിയും.
- വെളുത്ത തുണിയില്‍നിന്നും അഴുക്കും കറകളും നീക്കം ചെയ്ത് തുണിയുടെ വെളുപ്പുനിറം തിരികെക്കൊണ്ടുവരാനും അപ്പക്കാരത്തിന് സാധിക്കും. ഇതിനുളളിലെ ആല്‍ക്കലി, കറയിലെ ആസിഡുമായി റിയാക്ഷന്‍ നടക്കുമ്പോഴാണ് കറകള്‍ ഇല്ലാതാവുന്നത്. കാര്‍പെറ്റുകളില്‍ പറ്റിയിട്ടുള്ള കട്ടിയുള്ള കറകള്‍ പോലും നീക്കം ചെയ്യാന്‍ ബേക്കിങ് സോഡയ്ക്കു സാധിക്കും.
- പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയിലെ കീടനാശിനി നീക്കം ചെയ്യാനും മികച്ച ചോയ്‌സാണിത്. അണുവിമുക്തമാക്കുന്നതിന് പച്ചക്കറിയുടെ തൊലി കളയുന്നതിന് മുമ്പ് ബേക്കിങ് സോഡ ഉപയോഗിച്ചു കഴുകിയാല്‍ മതി എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
ബേക്കിങ് സോഡയും വെള്ളവും 3:1 എന്ന അുപാതത്തില്‍ കലര്‍ത്തി ഒരു തുണി ഉപയോഗിച്ച് വെള്ളിപ്പാത്രങ്ങളിലേക്ക് തേച്ചുപിടിപ്പിച്ചശേഷം കഴുകിയെടുത്താല്‍ വെള്ളിപ്പാത്രങ്ങള്‍ പുത്തന്‍പോലെ തിളങ്ങും. - അടുക്കളയിലെ ഡ്രെയിന്‍ ബ്ലോക്കായാല്‍ അല്പം ചൂടുവെള്ളത്തില്‍ അപ്പക്കാരം കലര്‍ത്തി അതിലേക്ക് ഒഴിച്ചുകൊടുത്താല്‍ മതിയാവും. ദിവസവും അരക്കപ്പ് അപ്പക്കാരം ഉപയോഗിച്ച് ഇങ്ങനെ ചെയ്താല്‍ ബ്ലോക്കേജ് തടയാനും ഡ്രെയിന്‍ ഫ്രഷ് ആയി സൂക്ഷിക്കാനും സഹായിക്കും.
ദന്തസംരക്ഷണത്തിലും ബേക്കിങ് സോഡ ഉള്‍പ്പെടുത്തുന്നത് പല്ലിന്റേയും മോണയുടേയും ആരോഗ്യത്തിന് നല്ലതാണ്. ശ്വാസത്തിന് ഉന്മേഷം നല്‍കുന്നതോടൊപ്പം ഇതിന്റെ ആന്റി-ബാക്ടീരിയല്‍, ആന്റി-മൈക്രോബിയല്‍ സവിശേഷതകള്‍ പല്ലിനെ വെളുപ്പിക്കും. അതിനാല്‍ മൗത്ത്‌വാഷിന് പകരം എന്ന നിലയില്‍പ്പോലും അപ്പക്കാരം ഉപയോഗിക്കാന്‍ കഴിയും.
content highlight: baking-soda-has-infinite-uses-in-home