ഇന്ത്യൻ അടുക്കളകളിലെ ഒട്ടുമിക്ക കറികളിലെയും സ്ഥിരം സാന്നിധ്യമാണ് ചെറിയ ഉള്ളിയും വെളുത്തുള്ളിയും. കറികൾക്ക് പ്രത്യേക രുചിയും ഗുണവും നൽകാൻ ഇത് സഹായിക്കുന്നു. എന്നാൽ വേവിക്കാതെ ഇത് പച്ചയ്ക്ക് കഴിച്ചാൽ നിരവധി ഗുണങ്ങളുണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം
• പച്ച ഉള്ളിക്കും വെളുത്തുള്ളിക്കും ആന്റിമൈക്രോബിയൽ, ആന്റി വൈറൽ ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്തി നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷണമേകുന്നു.
• വേവിക്കാത്ത ഉള്ളിയിലും വെളുത്തുള്ളിയിലും അടങ്ങിയ നാരുകൾ പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ ഇവ കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
• വേവിക്കാത്ത ഉള്ളിയിലും വെളുത്തുള്ളിയിലും പ്രീബയോട്ടിക് ഫൈബർ ഉണ്ട്. ഇവ ഉദരത്തിലെ നല്ല ബാക്ടീരിയയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുകയും ഇറിറ്റബിൾ ബവൽ സിൻഡ്രോമിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
• പച്ച ഉള്ളിയിലും വെളുത്തുള്ളിയിലും ഉള്ള നാരുകൾ, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ ഇവ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. രക്തത്തിലെ ലിപ്പിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുകയും ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
• ഉള്ളിയിലും വെളുത്തുള്ളിയിലും ആന്റിഓക്സിഡന്റുകളും പോളിഫിനോളുകളും ഉണ്ട്. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. ഹൃദ്രോഗം, കാൻസര് തുടങ്ങി ഗുരുതരരോഗങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കുന്നു.
• ഉള്ളിയിലും വെളുത്തുള്ളിയിലും ആന്റിഓക്സിഡന്റുകളും സൾഫർ സംയുക്തങ്ങളും ഉണ്ട്. ഇവയ്ക്ക് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ചും ഉദരത്തിലെ അർബദം, മലാശയ അർബുദം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
• വേവിക്കാത്ത ഉള്ളിയിലും വെളുത്തുള്ളിയിലും ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ള സംയുക്തങ്ങൾ ഉണ്ട്. ഇത് രോഗങ്ങൾക്കും അണുബാധകൾക്കും ഉള്ള സാധ്യത കുറയ്ക്കുന്നു.
പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഉള്ളിയും വെളുത്തുള്ളിയും മിതമായി മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. ഏതു ഭക്ഷണവും അമിതമായാൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
content highlight: how-healthy-are-garlic-and-onions