ഇന്റർനാഷനൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്സ് വേദിയെ ഇളക്കിമറിച്ച് ഷാറുഖ് ഖാനും വിക്കി കൗശലും. ഇരുവരുടെയും ഡാൻസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘മേരെ മെഹ്ബൂബ് മേരെ സനം’ എന്ന പാട്ടിനൊപ്പമാണ് താരങ്ങൾ ചുവടു വെച്ചത്.
‘ജീവിതാവസാനം വരെ ഓർമിക്കാനുള്ളത്’ എന്ന അടിക്കുറിപ്പോടെ വിക്കി കൗശൽ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അബുദാബിയിൽ നടക്കുന്ന ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്‌സ് വേദിയിലാണ് താരങ്ങളുടെ അതിശയിപ്പിക്കുന്ന പ്രകടനം.
‘തോബ തോബ’ ഗാനത്തിനും ‘പുഷ്പ പുഷ്പ’ ഗാനത്തിനും താരങ്ങൾ ഇതിനോടൊപ്പം ചുവടുവെച്ചിരുന്നു. ഇരുവരുടെയും വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. അതേസമയം, ജവാൻ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാൻ സ്വന്തമാക്കി.
STORY HIGHLIGHT: shah rukh khan and vicky kaushal dancing video goes viral