Recipe

മീന്‍മുട്ട റോസ്റ്റ് കഴിച്ചിട്ടുണ്ടോ? തയ്യാറാക്കിയെടുക്കാം പത്ത് മിനിറ്റില്‍

മീന്‍ കഴിക്കുന്നവര്‍ക്ക് വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ് മീനിന്റെ തന്നെ മുട്ട എന്നറിയപ്പെടുന്ന മീന്‍ മുട്ട. ഇത് നമുക്ക് പലരീതിയിലും തയ്യാറാക്കാം. മീന്‍മുട്ട പൊരിക്കാം, ഫ്രൈ ചെയ്യാം, തോരന്‍ വെക്കാം അങ്ങനെ പല രീതിയില്‍ തയ്യാറാക്കാം. ഇത്തവണ നമുക്ക് മീന്‍മുട്ട ഒന്ന് റോസ്റ്റ് ചെയ്‌തെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

  • മീന്‍ മുട്ട
  • എണ്ണ
  • ചെറിയ ഉള്ളി
  • മഞ്ഞള്‍പ്പൊടി
  • മുളകുപൊടി
  • ഉപ്പ്
  • കറിവേപ്പില
  • കുരുമുളകുപൊടി

തയ്യാറാക്കുന്ന വിധം

മീന്‍ മുട്ട റോസ്റ്റ് തയ്യാറാക്കുന്നതിനായി ഒരു ചീനിച്ചട്ടിയിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോഴേക്കും ഇതിലേക്ക് ചെറിയ ഉള്ളി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് നല്ലപോലെ ഒന്നു വഴറ്റിയെടുക്കുക. ഇനി നമ്മള്‍ കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മീന്‍ മുട്ട ഇതിലേക്ക് ചേര്‍ത്ത് കൊടുക്കുക. ശേഷം നല്ലപോലെ ഇളക്കുക. മീന്‍മുട്ടയുടെ എല്ലാ ഭാഗത്തും അരപ്പ് പിടിക്കുന്ന രീതിയില്‍ വേണം ഇളക്കി കൊടുക്കാന്‍.

ഇളക്കിക്കൊടുക്കുമ്പോള്‍ ഉടയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ഒന്നു വെന്തു വരുമ്പോഴേക്കും അല്‍പ്പം കുരുമുളകുപൊടി കൂടി ചേര്‍ത്തു കൊടുത്ത് നല്ലപോലെ മിക്‌സ് ചെയ്യുക രുചികരമായ മീന്‍ മുട്ട റോസ്റ്റ് തയ്യാര്‍. ചോറിനൊപ്പം കഴിക്കാവുന്ന ഒരു അടിപൊളി വിഭവമാണിത്. എല്ലാവരും ട്രൈ ചെയ്ത് നോക്കൂ.

STORY HIGHLIGHTS: Simple Meen Mutta Roast Recipe