കടകളിൽ എളുപ്പം കിട്ടാൻ പ്രയാസമാണ് ക്രീം ചീസ്. ആരോഗ്യകരമായ ഭക്ഷണരീതി അവലംബിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ക്രീം ചീസും ഭക്ഷണത്തിൽ ഉൾപെടുത്തുക.
ചേരുവകൾ (1 കപ്പ് ക്രീം ചീസിന് )
- ഫുൾ ഫാറ്റ് മിൽക്ക് 1ലിറ്റർ
- നാരങ്ങാനീര് – 3 അല്ലെങ്കിൽ 4 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
1. ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ പാൽ തിളപ്പിക്കുക.
2. ഒന്നു ചൂടായി വരുമ്പോൾ 1ടേബിൾ സ്പൂൺ നാരങ്ങ നീര് ചേർത്തു ഇളക്കി കൊടുക്കുക.
3. ഒരു മിനിറ്റ് കഴിഞ്ഞു വീണ്ടും 1ടേബിൾ സ്പൂൺ നാരങ്ങ നീര് ചേർത്ത് ഇളക്കുക.
4. പാൽ പിരിഞ്ഞു വെള്ളം തെളിയുന്നവരെ നാരങ്ങ നീര് ചേർത്ത് ഇളക്കി കൊടുക്കണം.
5. ഇനി ഒരു തുണിയോ അരിപ്പയോ ഉപയോഗിച്ച് അരിച്ചെടുക്കുക.
6. 10-15 മിനിറ്റ് വെള്ളം തോരാൻ വെയ്ക്കുക.
7. തണുത്ത ശേഷം ബ്ലെൻഡറിൽ ഇട്ടു 30 സെക്കന്റ് -1 മിനിറ്റ് ബ്ലെൻഡ് ചെയ്യുക.
8. കട്ടിയാണെന്നു തോന്നിയാൽ 1 സ്പൂൺ വെള്ളം ചേർത്ത് ബ്ലെൻഡ് ചെയ്യുക.
content highlight: easy-homemade-cream-cheese-recipe