പാൽ ചേർക്കാതെ തയാറാക്കാവുന്നതും എളുപ്പത്തിൽ തയാറാക്കാവുന്നതുമായ ഓറഞ്ച് പുഡ്ഡിങ് രുചിക്കൂട്ട് പരിചയപ്പെടാം.
ചേരുവകൾ
ഓറഞ്ച് ജ്യൂസ്- 1 കപ്പ്
ജലാറ്റിൻ – 2 ടേബിൾ സ്പൂൺ
മിൽക്മെയ്ഡ് – മുക്കാൽ കപ്പ്
തണുത്ത വെള്ളം – കാൽ കപ്പ് ചൂടുള്ള വെള്ളം – കാൽ കപ്പ്
വാനില എസൻസ് -1 ടീസ്പൂൺ
ലെമൺ ജ്യൂസ് -1 ടേബിൾ സ്പൂൺ.
തയാറാക്കുന്ന വിധം
ജലാറ്റിൻ ആദ്യം തണുത്ത വെള്ളം ചേർത്തു കുതിർക്കാൻ വെക്കുക. ചൂടുവെള്ളം ചേർത്തു നന്നായി അലിയിച്ചെടുക്കുക. ഒരു പാത്രത്തിൽ ഓറഞ്ച് ജ്യൂസ് മിൽക് മൈയ്ഡ് ലെമൺ ജ്യൂസ് എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. അലിഞ്ഞ ജെലാറ്റിൻ ചേർക്കുക.വാനില എസൻസ് ചേർത്തു നന്നായി യോജിപ്പിച്ചു പുഡ്ഡിംങ് ട്രേയിൽ ഒഴിച്ചു 2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ചു സെറ്റ് ചെയ്തെടുക്കുക. ഈസി സ്വീറ്റ് ആൻഡ് സോർ ഓറഞ്ച് പുഡ്ഡിങ് റെഡി.
content highlight: orange-pudding-recipe