Qatar

റയൽ മ​ഡ്രിഡ്​-ബാഴ്​​സലോണ ലെജൻഡ്​സ്​ എൽ ക്ലാസികോ ഖത്തറിൽ

റയൽ മഡ്രിഡ്- ബാഴ്​സലോണ ക്ലബുകളുടെ ഇതിഹാസ താരങ്ങൾ മാറ്റുരക്കുന്ന ലെജൻഡ്​സ്​ എൽ ക്ലാസികോ മത്സരത്തിന്​ ഖത്തർ വേദിയാകും. നവംബർ 28 വ്യാഴാഴ്​ച രാത്രി ഏഴ്​ മുതൽ ഖലീഫ ഇൻറർനാഷണൽ സ്റ്റേഡിയത്തിലാണ്​ മത്സരങ്ങൾ.

ഇരു ടീമുകൾക്കുമായി മുൻകാലങ്ങളിൽ ബൂട്ടണിഞ്ഞ ഇതിഹാസങ്ങൾ ഖത്തറിലെ അങ്കത്തിൽ വീണ്ടും പന്തുതട്ടാനെത്തും. മാച്ച്​ ടിക്കറ്റുകൾ ഒക്​ടോബർ 10 മുതൽ വിൽപന ആരംഭിക്കുമെന്ന്​ സംഘാടകരായ ‘വിസിറ്റ്​ ഖത്തർ’ അറിയിച്ചു,