കാമുകി സബാ ആസാദിന് പ്രണയവാർഷിക ആശംസ നേർന്ന് നടൻ ഹൃതിക് റോഷൻ. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിനോടൊപ്പം അടികുറിപ്പായി ഹാപ്പി ആനിവേഴ്‌സറി പാര്‍ട്ണര്‍ എന്നും താരം കുറിച്ചു.
ഹൃതിക്കിന്റെ ആശംസയ്ക്ക് പിന്നാലെ ചിത്രത്തെ അഭിനന്ദിച്ചും ആശംസ നേർന്നും സൂസെയ്ൻ ഖാന്റെ കമ്മെന്റുമെത്തി. ‘സൂപ്പര്‍ ചിത്രം, ഹാപ്പി ആനിവേഴ്‌സറി’ എന്നായിരുന്നു സൂസെയ്‌ന്റെ കമന്റ്. ഇന്റീരിയര്‍ ഡിസൈനറും ഹൃതികിന്റെ മുന്‍ഭാര്യയുമാണ് സൂസെയ്ന്‍.
ദീര്‍ഘകാല പ്രണയത്തിനു ശേഷം രണ്ടായിരത്തിലാണ് സൂസെയ്‌നും ഹൃതിക് റോഷനും വിവാഹിതരായത്. 14 വര്‍ഷത്തിനു ശേഷം ഇരുവരും പിരിഞ്ഞു. നിലവില്‍ ഹൃതിക് റോഷന്‍ നടിയും ഗായികയുമായ സബയുമായി പ്രണയത്തിലാണ്.
STORY HIGHLIGHT: hrithik roshan anniversary wish post