Celebrities

‘ഇത് അപമാനമാണ്, എന്നെ വീഡിയോ കോള്‍ ചെയ്യരുത്’: അപേക്ഷയുമായി അവന്തിക മോഹന്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അവന്തിക മോഹന്‍. സീരിയലിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സീരിയലിലേതുപോലെതന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. അവന്തികയുടെ റീല്‍സുകളെല്ലാം വൈറലാകാറുണ്ട് സ്ഥിരം. ഇപ്പോളിതാ താരം പോസ്റ്റ് ചെയ്ത ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

‘എല്ലാവരോടുമായി വിനീതമായി അപേക്ഷിക്കുകയാണ്. എന്നെ ഇന്‍സ്റ്റഗ്രാമില്‍ കോള്‍ ചെയ്യുകയോ വീഡിയോ കോള്‍ ചെയ്യുകയോ ചെയ്യരുത്. എല്ലാ ദിവസവും രാവിലെ ധാരാളം കോളുകള്‍ എനിക്ക് ലഭിക്കുന്നുണ്ട്. ഇത് വല്ലാതെ അപമാനമാണ്. ഒരു വ്യക്തിയില്‍ നിന്നും വളരെ മോശം മെസേജുകളാണ് എനിക്ക് വരുന്നത്. ഈ സൈക്കോ പെരുമാറ്റം നിര്‍ത്താന്‍ അപേക്ഷിക്കുകയാണ്. നന്ദി.’ അവന്തിക പറഞ്ഞു.

പ്രിയപ്പെട്ടവള്‍, തൂവല്‍സ്പര്‍ശം തുടങ്ങിയ പരമ്പരകളിലൂടെയാണ് അവന്തിക ശ്രദ്ധിക്കപ്പെടുന്നത്. തൂവല്‍ സ്പര്‍ശത്തിലെ അവന്തികയുടെ ശ്രേയ നന്ദിനി എന്ന പോലീസ് കഥാപാത്രം വലിയ ഹിറ്റായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ധാരാളം സൈബര്‍ അറ്റാക്കുകള്‍ നേരിട്ടിട്ടുളള നടിയാണ് അവന്തിക. സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. 2012 ല്‍ പുറത്തിറങ്ങിയ യക്ഷി ഫൈല്‍ഫുള്ളി യുവേഴ്സ് എന്ന ചിത്രത്തിലൂടെയാണ് അവന്തിക സിനിമയിലെത്തുന്നത്. പിന്നീട് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ക്രോക്കൊഡൈല്‍ ലൗ സ്റ്റോറി തുടങ്ങിയ സിനിമകളിലും അവന്തിക അഭിനയിച്ചിരുന്നു.