Saudi Arabia

സ്വ​ദേ​ശി​ക​ൾ​ക്കാ​യി തൊ​ഴി​ലു​ക​ൾ സൃ​ഷ്​​ടി​ക്കാ​ൻ പ​ദ്ധ​തി

നി​ല​വാ​ര​മു​ള്ള ​പ്ര​ഷ​നു​ക​ൾ ഒ​രു​ക്കും; സ്വ​ദേ​ശി​ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ 7.1 ആ​യി കു​റ​ഞ്ഞു

ആ​ഭ്യ​ന്ത​ര തൊ​ഴി​ൽ വി​പ​ണി​യി​ലേ​ക്ക്​ സ്വ​ദേ​ശി പൗ​ര​ർ​ക്ക്​ പ്ര​വേ​ശി​ക്കാ​ൻ പ്ര​ത്യേ​ക തൊ​ഴി​ലു​ക​ളും ന​യ​ങ്ങ​ളും സൃ​ഷ്​​ടി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​യി മാ​ന​വ​വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ലെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​നാ​യു​ള്ള അ​ണ്ട​ർ സെ​ക്ര​ട്ട​റി മ​ജീ​ദ് അ​ൽ​ദ​ഹ്​​വി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ തൊ​ഴി​ൽ വി​പ​ണി ന​ല്ല ഫ​ല​ങ്ങ​ളും തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്കി​ൽ തു​ട​ർ​ച്ച​യാ​യ കു​റ​വു​മാ​ണ്​ കാ​ണി​ക്കു​ന്ന​ത്.

തൊ​ഴി​ലി​ല്ലാ​യ്​​മ നി​ര​ക്ക്​ മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 3.3 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ലേ​ബ​ർ ഓ​ർ​ഗ​നൈ​സേ​ഷ​​ന്റെ (ഐ.​എ​ൽ.​ഒ) ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ത് ജി20 ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ഞ്ചാം റാ​ങ്കി​ലേ​ക്ക്​ ഉ​യ​ർ​ത്താ​ൻ സ​ഹാ​യി​ച്ച​താ​യും അ​ൽ​ദ​ഹ്​​വി പ​റ​ഞ്ഞു.

സൗ​ദി​ക​ൾ​ക്കി​ട​യി​ലെ തൊ​ഴി​ലി​ല്ലാ​യ്​​മ ക​ണ​ക്കു​ക​ൾ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കാ​യ 7.1ൽ ​എ​ത്തി​യ​താ​യും അ​ൽ അ​റ​ബി​യ ബി​സി​ന​സ്​ ചാ​ന​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ൽ​ദ​ഹ്​​വി പ​റ​ഞ്ഞു. ഇ​ത് ‘വി​ഷ​ൻ 2030’ന്റെ ​ല​ക്ഷ്യ​ങ്ങ​ളോ​ട് വ​ള​രെ അ​ടു​ത്താ​ണ്.