സൗദി പൊതുസുരക്ഷാ വകുപ്പ് റിയാദിൽ നിർമിച്ച പുതിയ കെട്ടിടം ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സുഊദ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം മന്ത്രി കെട്ടിടത്തിലെ സൗകര്യങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ, സംയോജിത തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ആധുനിക സാങ്കേതിക സംവിധാനങ്ങൾ എന്നിവ കണ്ട് പ്രവർത്തനങ്ങളും കാര്യക്ഷമതയും വിലയിരുത്തി.
പൊതുസുരക്ഷ ഇന്നൊവേഷൻ കേന്ദ്രം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നടത്തി.
ഇവ രണ്ടും ഫീൽഡും അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നത് തുടരുന്നതിനും സുരക്ഷാപ്രവർത്തനങ്ങളുടെ ഡിജിറ്റൽ പരിവർത്തനം വർധിപ്പിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സുരക്ഷയും ഭരണപരവും സാങ്കേതികവുമായ മികവ് വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ്.