Saudi Arabia

പൊ​തു​സു​ര​ക്ഷാ വ​കു​പ്പി​ന്​​​ റി​യാ​ദി​ൽ പു​തി​യ ഓ​ഫി​സ്

സൗ​ദി പൊ​തു​സു​ര​ക്ഷാ വ​കു​പ്പി​​ന്റെ റി​യാ​ദി​ലെ പു​തി​യ ഓ​ഫീ​സ്​ കെ​ട്ടി​ട​ത്തി​​ന്റെ ഉ​ദ്​​ഘാ​ട​നം ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സുഊ​ദ്​ നി​ർ​വ​ഹി​ക്കു​ന്നു

സൗ​ദി പൊ​തു​സു​ര​ക്ഷാ വ​കു​പ്പ്​ റി​യാ​ദി​ൽ നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ടം ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ുഊ​ദ്​ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം മ​ന്ത്രി കെ​ട്ടി​ട​ത്തി​ലെ സൗ​ക​ര്യ​ങ്ങ​ൾ, സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ, സം​യോ​ജി​ത തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ന്ന ആ​ധു​നി​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ക​ണ്ട്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കാ​ര്യ​ക്ഷ​മ​ത​യും വി​ല​യി​രു​ത്തി.

പൊ​തു​സു​ര​ക്ഷ ഇ​ന്നൊ​വേ​ഷ​ൻ കേ​ന്ദ്രം, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് കേ​ന്ദ്രം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി ന​ട​ത്തി.

ഇ​വ ര​ണ്ടും ഫീ​ൽ​ഡും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത് തു​ട​രു​ന്ന​തി​നും സു​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സു​ര​ക്ഷ​യും ഭ​ര​ണ​പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ മി​ക​വ് വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്.