Kerala

‘യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ഇ​ഷ്ട​മു​ള്ള​ത് ഇ​ടും, അ​ത് ചോ​ദ്യം ചെ​യ്യാ​ൻ ആ​ർ​ക്കാ​ണ് അ​വ​കാ​ശം’: മ​നാ​ഫ്

കോഴിക്കോട്: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച അർജുന്‍റെ പേരിൽ മുതലെടുപ്പിന് ശ്രമിച്ചെന്ന കുടുംബത്തിന്‍റെ ആരോപണങ്ങൾ തള്ളി ലോറി ഉടമ മനാഫ്. അർജുന്‍റെ പേരിൽ താൻ പണപ്പിരിവ് നടത്തിയിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ കല്ലെറിഞ്ഞു കൊല്ലാമെന്നും മനാഫ് പ്രതികരിച്ചു. യൂട്യൂബ് ചാനൽ തുടങ്ങിയത് തനിക്ക് അറിയാവുന്നവരിലേക്ക് വിവരം കൈമാറാൻ മാത്രമാണ്. ലോറിക്ക് ‘അർജുൻ’ എന്നുതന്നെ പേര് നൽകുമെന്നും എത്ര ക്രൂശിച്ചാലും താൻ ചെയ്തതൊന്നും ഇല്ലാതാകില്ലെന്നും മനാഫ് പറഞ്ഞു. ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ഇ​ഷ്ട​മു​ള്ള​ത് ഇ​ടു​മെ​ന്നും മ​നാ​ഫ് പ​റ​ഞ്ഞു.

താ​ൻ കു​ടും​ബ​ത്തി​ന് പ​ണം കൊ​ടു​ത്തി​ട്ടി​ല്ല. ഒ​രി​ക്ക​ല്‍ ഉ​സ്താ​ദി​നു ഒ​പ്പം കു​ടും​ബ​ത്തെ കാ​ണാ​ന്‍ പോ​യ​പ്പോ​ൾ അ​ദ്ദേ​ഹം പ​ണം കൊ​ടു​ത്തി​രു​ന്നു. അ​താ​കും കു​ടും​ബം ഉ​ദ്ദേ​ശി​ച്ച​തെ​ന്നും മ​നാ​ഫ് വ്യ​ക്ത​മാ​ക്കി.

യൂ​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങു​ന്ന​തി​ല്‍ എ​ന്താ​ണ് തെ​റ്റ്. ഷി​രൂ​രി​ൽ എ​ത്തി​യ ശേ​ഷ​മാ​ണ് യൂ​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങി​യ​ത്. ത​നി​ക്ക് ആ​രോ​ടെ​ങ്കി​ലും സം​സാ​രി​ക്ക​ണം എ​ന്ന് ക​രു​തി​യാ​ണ് യൂ​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങി​യ​ത്. യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ഇ​ഷ്ട​മു​ള്ള​ത് ഇ​ടും. അ​ത് ചോ​ദ്യം ചെ​യ്യാ​ൻ ആ​ർ​ക്കാ​ണ് അ​വ​കാ​ശം. അ​ർ​ജു​ന്‍റെ ചി​ത അ​ണ​യും മു​മ്പ് ക്രൂ​ശി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും മ​നാ​ഫ് ചോ​ദി​ച്ചു.

ത​ന്‍റെ ലോ​റി​ക്ക് അ​ർ​ജു​ന്‍റെ പേ​രി​ടും. കാ​ര്യ​മാ​യ ത​ർ​ക്കം കു​ടും​ബ​വു​മാ​യി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​തൊ​ന്നും ത​ന്നെ ബാ​ധി​ക്കി​ല്ലെ​ന്നും മ​നാ​ഫ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​ർ​ജു​ന്‍റെ അ​മ്മ എ​ന്‍റെ​യും അ​മ്മ​യാ​ണ്. അ​മ്മ​യെ അ​ഭി​മു​ഖം ചെ​യ്തി​ട്ടി​ല്ല. യൂ​ട്യൂ​ബ് ചാ​ന​ൽ നോ​ക്കി​യാ​ൽ അ​ത് മ​ന​സി​ലാ​കും. എ​ന്നെ ത​ള്ളി പ​റ​ഞ്ഞാ​ലും കു​ഴ​പ്പ​മി​ല്ല. അ​ർ​ജു​ന്‍റെ കു​ടും​ബ​ത്തി​ന് ആ​വ​ശ്യം വ​ന്നാ​ൽ ഇ​നി​യും കൂ​ടെ ഉ​ണ്ടാ​കു​മെ​ന്നും മ​നാ​ഫ് പ​റ​ഞ്ഞു.

അർജുന്റെ പേരിൽ മനാഫ് പണം പിരിച്ചുവെന്നും കുടുംബത്തെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും കുടുംബം ആരോപിച്ചിരുന്നു. കൂടാതെ സ്വന്തം യൂടൂബ് ചാനലിലൂടെ തിരച്ചിലിന്റെ വിവരങ്ങളെല്ലാം മനാഫ് സംപ്രേഷണം ചെയ്തുവെന്നും ജനശ്രദ്ധ പിടിച്ചു പറ്റാനാണ് മനാഫ് ശ്രമിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു.