ജറുസലേം: ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍- ഹിസ്ബുള്ള പോരാട്ടം ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ 14 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. ഇസ്രായേൽ വൃത്തങ്ങളെ ഉദ്ധരിച്ച് സ്‌കൈ ന്യൂസ് അറേബ്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തെക്കൻ ലെബനാനിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടത്. നിരവധി സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള ബുധനാഴ്ച നൂറിലധികം മിസൈലുകള്‍ വര്‍ഷിച്ചതായാണ് വിവരം. ലെബനിനില്‍ ഇസ്രയേല്‍ അധിനിവേശം നടത്തി 36 മണിക്കൂറിലേറെയായി. ലെബനിനില്‍ ഏകദേശം 400 മീറ്ററോളം ഇസ്രയേല്‍ സൈന്യം മുന്നേറ്റം നടത്തിയതായാണ് റിപ്പോര്‍ട്ട്.
തെക്കൻ ലെബനാനിലെ ഗ്രാമത്തിൽ ഒരു കെട്ടിടത്തിനകത്ത് ഹിസ്ബുല്ല പോരാളികളുമായി ഏറ്റുമുട്ടൽ ഉണ്ടായതായും പരിക്കേറ്റ സൈനികരെ ചികിത്സിക്കാൻ മെഡിക്കൽ സംഘത്തോട് അങ്ങോട്ട് എത്താൻ ആവശ്യപ്പെട്ടതായും ഇസ്രായേൽ സൈനിക റേഡിയോ റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ സൈന്യത്തിന് നേരെ ഹിസ്ബുല്ല പോരാളികൾ ശക്തമായ മോട്ടാർ ആക്രമണമാണ് നടത്തിയത്. ലെബനാനിലേക്ക് കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ സൈന്യം കടന്നുകയറിയത്. ഇസ്രായേൽ സൈന്യത്തിന് ലെബനാൻ അതിർത്തിയിൽ ശക്തമായ തിരിച്ചടിയാണ് ഹിസ്ബുല്ല പോരാളികളിൽ നിന്ന് നേരിടേണ്ടിവരുന്നത് എന്നാണ് വിവരം.
അതേസമയം, തെക്കന്‍ അതിര്‍ത്തി ഗ്രാമത്തില്‍ നുഴഞ്ഞുകയറിയ ഇസ്രയേലി സൈനികരുമായി തങ്ങളുടെ പോരാളികള്‍ ഏറ്റുമുട്ടുകയാണെന്ന് ഹിസ്ബുള്ള പറഞ്ഞു. വടക്കുകിഴക്കന്‍ അതിര്‍ത്തി ഗ്രാമമായ അഡെയ്സെയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഇസ്രയേല്‍ സൈനികരെ പിന്‍വാങ്ങാന്‍ തങ്ങള്‍ നിര്‍ബന്ധിതരാക്കിയതായി ഹിസ്ബുള്ള അവകാശപ്പെട്ടിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇസ്രയേല്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന സൈനികനീക്കത്തിന്റെ ഭാഗമായുള്ള മിസൈലാക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ള കൊല്ലപ്പെട്ടതിന് ശേഷം ആദ്യമായാണ് ലെബനനില്‍ സൈനികപോരാട്ടം നടക്കുന്നതായി സ്ഥിരീകരിക്കുന്നത്. ഏറ്റുമുട്ടല്‍ ആരംഭിച്ചിട്ടേയുള്ളൂവെന്നും ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഇറാൻ-ഇസ്രയേൽ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണം. നിലവിൽ ഇറാനിലുള്ളവർ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്തണണമെന്നും നിർദ്ദേശമുണ്ട്. സംഘർഷം വ്യാപിക്കുന്നതിൽ വിദേശകാര്യ മന്ത്രാലയം അതിയായ ആശങ്ക രേഖപ്പെടുത്തി. എല്ലാവരും സംയമനം പാലിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. മേഖലയിലാകെ സംഘർഷം പടരുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും വിഷയങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.