ഇനി ബ്രേക്ഫാസ്റ്റിന് ഇഡ്ഡലിയും ദോശയും ഒക്കെ ഉണ്ടാക്കി ഒരുപാട് സമയം കളയേണ്ട. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് റെസിപ്പി നമുക്ക് പരിചയപ്പെടാം. വീട്ടിലുള്ള ചേരുവകള്‍ മാത്രം മതി ഇത് തയ്യാറാക്കാന്‍. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- മുട്ട
- സവാള
- മല്ലിയില
- പച്ചമുളക്
- മുളകുപൊടി
- കുരുമുളകുപൊടി
- ഗരം മസാല
- ഉപ്പ്
- എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് മൂന്ന് മുട്ട, ഒരു സവാളയുടെ പകുതി ചെറുതായി അരിഞ്ഞത്, മല്ലിയില, പച്ചമുളക്, മുളകുപൊടി, കുരുമുളകുപൊടി ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലപോലെ ഒന്ന് മിക്‌സ് ചെയ്‌തെടുക്കുക. ശേഷം ഇതിലേക്ക് ബ്രഡ് കട്ട് ചെയ്ത് ചേര്‍ത്തു കൊടുക്കാം. ശേഷം നല്ലപോലെ ഒന്ന് മിക്‌സ് ചെയ്ത് എടുക്കുക. ഒരു കട്ടി പരിവത്തില്‍ വേണം ഇത് മിക്‌സ് ചെയ്‌തെടുക്കാന്‍ ആയിട്ട്.
ശേഷം ഒരു പാന്‍ ചൂടാക്കി അതിലേക്ക് എണ്ണ പുരട്ടി തയ്യാറാക്കി വെച്ചിരിക്കുന്ന ബ്രഡിന്റെ മുട്ടയുടെയും മിശ്രിതം ഇതിലേക്ക് ചേര്‍ത്തു കൊടുക്കാം. ഇതിലേക്ക് ചേര്‍ക്കുമ്പോള്‍ ഒരു സ്പൂണ്‍ ഉപയോഗിച്ച് ഒരു ഷേപ്പില്‍ ആക്കാന്‍ ശ്രദ്ധിക്കണം. ഇനി അടച്ചുവെച്ച് ഒരുവശം 10 മിനിറ്റ് വേവിക്കുക. ലോ ഫ്‌ളെയിമില്‍ ഇട്ട് വേണം എപ്പോഴും ഇത് വേവിക്കാന്‍. മറുവശം രണ്ടോ മൂന്നോ മിനിറ്റ് മാത്രം വേവിച്ചാല്‍ മതിയാകും. ഒരു കിടിലന്‍ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ആണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കൂ.
STORY HIGHLIGHTS: Simple Breakfast Recipe with egg