Kerala

കൊല്ലം-എറണാകുളം റൂട്ടിലെക്ക് പ്രത്യേക ട്രെയിൻ അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: കൊല്ലം- എറണാകുളം റൂട്ടില്‍ യാത്ര പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നടപടിയുമായി റെയില്‍വേ. പ്രത്യേക ട്രെയിന്‍ അനുവദിച്ചു റെയില്‍വേ ഉത്തരവായി.

ട്രെയിന്‍ സര്‍വീസ് നടത്തുക കൊല്ലംഎറണാകുളം റൂട്ടിലാണ്. ഈമാസം ഏഴാം തീയതി മുതല്‍ സര്‍വീസ് ആരംഭിക്കും. റെയില്‍വേ പ്രത്യേക സര്‍വീസ് ആരംഭിക്കുന്നത് കൊടിക്കുന്നില്‍ സുരേഷ് എംപി നല്‍കിയ അപേക്ഷയിലാണ്.

തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസമാണ് സര്‍വീസ്. വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്ക് പോകുന്നവര്‍ക്കും ഉപയോഗപ്പെടുന്ന രീതിയിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത് .

ഇതിന് പുറമെ പുനലൂര്‍- എറണാകുളം മെമ്മു സര്‍വീസും ഉടന്‍ ആരംഭിക്കുമെന്നും റെയില്‍വേ അറിയിച്ചു. കോച്ചുകള്‍ തിരുവനന്തപുരം ഡിവിഷന് ലഭിക്കുന്ന മുറയ്‌ക്ക് സര്‍വീസ് തുടങ്ങും.